Skip to main content

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

ജാതീയമായി പിളർത്തുക എന്ന നയമാണ് ബിജെപിയുടേത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടുന്ന രീതിയാണ് വേണ്ടത്. നവേത്ഥാന നായകനായ ശ്രീനാരായണ​ഗുരു സ്ഥാപിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി. ബിഡിജെഎസിനെ ഉപകരണമായി ഉപയോ​​ഗിച്ച് എസ്എൻഡിപിയെ വർ​ഗീയവതികരിക്കാനാണ് ബിജെപിയുടെ ശ്രമം. ശ്രീനാരായണ​ഗുരുവിന്റെ പ്രസ്ഥാനത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നതിന എസ്എൻഡിപി തന്നെ തടയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണ് ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. 400 വരെ സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടുമെന്നായിരുന്നു പ്രചരണം. ഭരണഘടനയെ മനുസ്മൃതിയെ അടിസ്ഥാനമാക്കി മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം. മുസ്ലിംലീ​ഗും സമാനമായി മതരാഷ്ട്ര വാദികൾക്കൊപ്പമാണ്. ഈ നിലപാടുകളെ തുറന്നു കാട്ടാനാണ് സിപിഐ എം ശ്രമിക്കുന്നത്.

വർ​ഗീയ ശക്തികൾ പരസ്പരം ശക്തിപ്പെടുന്ന രീതിയാണ് കാണുന്നത്. ഇവരുടെ ഒപ്പമാണ് യുഡിഎഫും. സ്വത്വരാഷ്ട്രീയതയെയും വർഗീയതയെയും തുറന്നെതിർക്കണം. മതനിരപേക്ഷതയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണ് ന്യൂനപക്ഷ പരിരക്ഷ. അത് ന്യൂനപക്ഷ പ്രീണനമാണെന്നാണ് ആർഎസ്എസ് പറയുന്നത്. ന്യൂനപക്ഷങ്ങളുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കായി നിലകൊള്ളുക എന്നുള്ളത് ഇടതുപക്ഷത്തിന്റെ തീരുമാനമാണ്.

നവമാധ്യമങ്ങളിൽ ഇടതിനെതിരെയുള്ള പ്രചാരണം ശക്തമാകുന്നുണ്ട്. മാധ്യമങ്ങൾക്ക് എന്തുചെയ്യാനും മടിയില്ല. കമ്യൂണിസ്റ്റ് വിരുദ്ധ ആയുധമായി എന്തും പ്രയോ​ഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. നവമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണവും കൂടുന്നുണ്ട്. ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേയറിനു നേരെയുള്ള ആക്രമണം ഇതിനുദാഹരണമാണ്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായുള്ള ഉദ്യോ​ഗസ്ഥർക്ക് നേരെയും സൈബർ ആക്രമണം നടത്തുന്നു. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച് നടത്തിയ ചടങ്ങിൽ സർക്കാർ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ച ദിവ്യ എസ് അയ്യർക്ക് നേരെയാണ് ആക്രമണം നടന്നത്. സർക്കാർ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞ ചീഫ് സെക്രട്ടറിക്ക് നേരെ ആക്രമണമുണ്ടായില്ല. എന്നാൽ കോൺ​ഗ്രസ് നേതാവിന്റെ ഭാര്യയായതുകൊണ്ട് കോൺ​ഗ്രസുകാർ തന്നെ വലിയ രീതിയിൽ ദിവ്യയ്ക്ക് നേരെ ആക്രമണം നടത്തി. സ്ത്രീവിരുദ്ധത ശക്തിപ്പെട്ട് വരുന്നതിന്റെ ഉദാഹരണമാണിത്. കോൺ​ഗ്രസ് എല്ലാക്കാലവും സ്ത്രീവിരുദ്ധമായാണ് പ്രവർത്തിച്ചിട്ടുള്ളത്. ശാസ്ത്രസംബന്ധമായ പരിപാടി സുധാകരൻ ഉദ്ഘാടനം ചെയ്തപ്പോൾ ഓർമ വന്നത് കൂടോത്രമാണ്. സ്ത്രീവിരുദ്ധവും അന്ധവിശ്വാസ ജടിലവുമാണ് കോൺ​ഗ്രസ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.