Skip to main content

78-ാമത് പുന്നപ്ര വയലാർ വാരാചരണത്തോട് അനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്. 78-ാമത് പുന്നപ്ര വയലാർ വാരാചരണത്തോട് അനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.