Skip to main content

വിമർശനവും സ്വയംവിമർശനവും സിപിഐ എമ്മിന്‌ ജീവശ്വാസംപോലെ പ്രധാനം

വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന്‌ പ്രധാനമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക്‌ ജനറൽ സെക്രട്ടറി മുതൽ താഴോട്ട്‌ സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന്‌ വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല. ഏതു നേതാവിനെയും മുഖത്തുനോക്കി വിമർശിക്കാനുള്ള പ്രവർത്തകരുടെ ശേഷിയാണ്‌ പാർടിയുടെ കരുത്ത്‌. അങ്ങനെയില്ലെങ്കിൽ പാർടിക്ക്‌ വളർച്ചയില്ല.

കമ്യൂണിസ്റ്റുകാർ മാധ്യമങ്ങളുടെ സഹായത്താൽ വളർന്നുവന്നവരല്ല. പാർടിക്കെതിരെ കള്ളവാർത്ത ഉൽപ്പാദിപ്പിക്കുന്നത്‌ എത്രയോ കാലമായി തുടരുന്നു. പാർടി സമ്മേളനങ്ങൾ സംബന്ധിച്ച്‌ എന്തുകള്ളവും വിളിച്ചുപറയുന്ന അവസ്ഥയാണ്‌. കൊല്ലം ജില്ലാ സമ്മേളനത്തിൽ ആദ്യദിവസം സംസ്ഥാന സെക്രട്ടറി സംസാരിച്ചെന്നും കരുനാഗപ്പള്ളിയിലെ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചെന്നും മാധ്യമങ്ങൾ വാർത്ത നൽകി. ഞാൻ പ്രസംഗിക്കാതെ തന്നെ എന്റെ പ്രസംഗം എന്ന നിലയിൽ വാർത്തകൊടുത്ത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ലോകത്ത്‌ കൂടുതൽ കമ്യൂണിസ്റ്റ്‌ വിരുദ്ധ ആശയങ്ങൾ മാധ്യമങ്ങൾ നിർമിക്കുന്ന നാടാണ് കേരളം. വലതുപക്ഷ ആശയങ്ങൾ നിർമിക്കുന്നതിന്‌ ഇവിടെ മാധ്യമശൃംഖലയുണ്ട്‌.

1957ലെ ഇഎംഎസ്‌ സർക്കാരിനെതിരായ സഖ്യത്തിന്റെ പുതിയ രൂപമാണ്‌ ഇന്നത്തെ എൽഡിഎഫ്‌ സർക്കാരിനെതിരായ മഴവിൽസഖ്യവും. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഒരുഭാഗത്തും ഹിന്ദുത്വവർഗീയ ശക്തികൾ മറുഭാഗത്തും ഈ സർക്കാരിനെതിരെ രംഗത്തുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയം എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പിന്തുണയിലുള്ളതാണ്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ കണ്ടതും ഈ കൂട്ടുകെട്ടാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭഗത് സിങ്ങിനെയും ഇസ്ലാമികതീവ്രവാദത്തെയും ഒരേതട്ടിൽ നിർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം രാജ്യത്തെ തകർക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക്‌ കരുത്തേകാനേ സഹായിക്കുകയുള്ളൂ

സ. പുത്തലത്ത് ദിനേശൻ

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി രക്തസാക്ഷിത്വംവരിച്ച ഭഗത് സിങ്ങിനെപ്പോലെയാണ് ഇസ്ലാമിക തീവ്രവാദികളുമെന്ന ആശയമാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണക്കാർ ഏറ്റെടുത്തിരിക്കുന്നത്.

സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

സംസ്കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ. ഇന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീർ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി.