Skip to main content

മത ജാതി വർഗീയ ശക്തികൾക്ക്‌ കേരളത്തിൽ സ്വീകാര്യതയുണ്ടാക്കാനുള്ള പ്രവർത്തനമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്

മത ജാതി വർഗീയ ശക്തികൾക്ക്‌ കേരളത്തിൽ സ്വീകാര്യതയുണ്ടാക്കാനുള്ള പ്രവർത്തനമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്. ഇത്‌ കേരളത്തെ ഇല്ലാതാക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും നടത്തിയ പ്രചാരണം അത്തരത്തിലുള്ളതായിരുന്നു. ഏത്‌ സമയത്തും ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിക്കാനും അതിലേക്ക്‌ ചേക്കാറാനും വാർഡ്‌ മുതൽ കേന്ദ്രതലം വരെയുള്ള കോൺഗ്രസുകാർ കാത്തുനിലനിൽക്കുകയാണ്‌.

ഇത്തരം ശക്തികൾക്കെതിരെ അതി ശക്തമായ പ്രചാരണം കേരളത്തിൽ നടത്തും. മത ജാതി വർഗീയ ശക്തികൾ മുൻപേ കേരളത്തിലുണ്ട്‌. എന്നാൽ അവർക്ക്‌ ഇവിടെ സ്വീകാര്യത നൽകിയിരുന്നില്ല. അത്തരം ശക്തികൾക്ക്‌ സ്വീകാര്യതയുണ്ടാക്കുന്നത്‌ അപകടകരമാണ്‌. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയാണ്‌ തകർക്കുന്നത്‌. തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും വീട്‌ കയറിയും സോഷ്യൽ മീഡിയ വഴിയും നടത്തിയ പ്രചാരണങ്ങൾ അത്തരത്തിലുള്ളതാണ്. വിശ്വാസത്തെ രാഷ്‌ട്രീയത്തിന്‌ ഉപയോഗിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.