Skip to main content

സ. ഇ പി ജയരാജൻ എഴുതുന്നു

കേന്ദ്രത്തിൽ ബിജെപിയെ എതിർക്കാനുള്ള ശേഷി കോൺഗ്രസിന്‌ നഷ്‌ടപ്പെട്ടു. രാഹുൽഗാന്ധിയേയും സോണിയാഗാന്ധിയേയും ഇഡി വേട്ടയാടുമ്പോൾ കേരളത്തിലെ കോൺഗ്രസ്‌ പ്രതിരോധം ദുർബലമാണ്‌. മൊയ്യാരത്ത്‌ ശങ്കരനെ ക്രൂരമായി കൊലപ്പെടുത്തി കൊലപാതക രാഷ്‌ട്രീയത്തിന്‌ തുടക്കമിട്ട കോൺഗ്രസ്‌ അതേ പാത ഇപ്പോഴും തുടരുകയാണ്‌. ജനക്ഷേമവും വികസനവും ഒരുമിച്ചുകൊണ്ടുപോകുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ ദുർബലമാക്കാൻ ബിജെപി, ആർഎസ്‌എസ്‌, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയെ യുഡിഎഫ്‌ കൂട്ടുപിടിക്കുകയാണ്. കോൺഗ്രസ്‌ പിടിപ്പുകേടും വർഗീയതയും മുതലെടുത്താണ്‌ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്‌. കോൺഗ്രസ്‌ തുടങ്ങിവച്ച അതേ നയംതന്നെ ബിജെപിയും നടപ്പാക്കുന്നു. പൊതുമേഖലയുടെ വിൽപ്പന, വിലക്കയറ്റം തുടങ്ങിയവ അതിന്‌ തെളിവാണ്‌. ഇതിനാലാണ്‌ ബിജെപി സർക്കാരിനെ എതിർക്കാൻ കോൺഗ്രസിന്‌ ത്രാണിയില്ലാത്തത്‌. വർഗീയതയുടെ കാര്യത്തിലും ഇരു പാർടികളും തമ്മില്‍ വലിയ വ്യത്യാസമില്ല. ആർഎസ്‌എസ്‌ ഹിന്ദു രാഷ്‌ട്ര്‌ പറയുമ്പോൾ ഹിന്ദു രാജ്യമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ കോൺഗ്രസ്‌ പറയുന്നു. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ നുണകൾ കെട്ടഴിച്ചുവിട്ട്‌ സമരങ്ങൾ നടത്തുകയാണ്‌ യുഡിഎഫ്‌. നിയമസഭാ സമ്മേളനംപോലും നല്ലനിലയിൽ നടത്തിക്കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്തരം അക്രമസമരങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തും.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി കിഫ്ബിയുമായി ബന്ധപ്പെട്ട് അയച്ചിട്ടിരിക്കുന്ന സമൻസ് പിൻവലിക്കണം

ഇഡി കിഫ്ബിയുമായി ബന്ധപ്പെട്ട് എനിക്ക് അയച്ചിരിക്കുന്ന സമൻസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഞാൻ കത്തു നൽകി. അതോടൊപ്പം ഇഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചു.

സ. ടി എം തോമസ് ഐസക് എഴുതുന്നു

കേരള സർക്കാർ പാപ്പരാകുമെന്ന അസംബന്ധ പ്രചാരണം എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്നത്? കൃത്യമായ ലക്ഷ്യമുണ്ട്. ആ ഒരു അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടുചെന്ന് എത്തിക്കുക. ധന വൈഷമ്യങ്ങൾ മൂർച്ഛിക്കാം. ചെലവ് ചുരുക്കേണ്ടി വന്നേക്കാം. സാധാരണഗതിയിൽ ഒരു സംസ്ഥാന സർക്കാരും പാപ്പരാവില്ല.

സ. ടി എം തോമസ് ഐസക് എഴുതുന്നു

മോദിയുടെ ഭരണകാലത്ത് ബാങ്കുകളുടെ 12.76 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇതുവെറും സാങ്കേതികമാണ് എന്നാവും ന്യായീകരണം. എഴുതിത്തള്ളിയാലും പലിശയടക്കം വായ്പ തിരിച്ചടയ്ക്കാൻ വായ്പയെടുത്ത ആൾ ബാധ്യസ്ഥനാണ്.

സ. കെ രാധാകൃഷ്‌ണൻ എഴുതുന്നു

"മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം‌‍" എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ആചരിക്കുന്നത്. ആഗസ്‌ത്‌ ഒമ്പതുമുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ തദ്ദേശീയ ജനതയെ ലോകത്തിനൊപ്പം കേരളവും ചേർത്തുപിടിക്കുകയാണ്.