Skip to main content

നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്.

നിയമിച്ചവരെ പ്രീതിപ്പെടുത്താനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. ചാൻസലർ എന്ന നിലയിൽ നിർവഹിക്കേണ്ടതല്ല അദ്ദേഹം നിർവ്വഹിക്കുന്നത്. തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായിട്ടാണ് ഗവർണർ രാജ്ഭവനെ ഉപയോഗിക്കുന്നത്. ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇന്നത്തെ വാർത്ത സമ്മേളനത്തിലൂടെ ഗവർണർ തന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാക്കുകയാണ് ചെയ്തത്. രാജ്ഭവനിൽ വച്ചുനടന്ന പത്രസമ്മേളനത്തിൽ പുറത്ത് വിട്ട ദൃശ്യങ്ങളിൽ അസാധാരണമായി ഒന്നും തന്നെ ഇല്ല.

സ. എ വിജയരാഘവൻ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം

 

Share

കൂടുതൽ ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.