Skip to main content

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’‌ ആശയം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ് നീക്കം അംഗീകരിക്കില്ല

രാജ്യത്ത്‌ ഹിന്ദി അറിയാത്തവർക്ക്‌ കേന്ദ്രസർക്കാർ ജോലി അന്യമാക്കുന്ന വിവേചനപരമായ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോവുകയാണ്. ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശകളടങ്ങിയ റിപ്പോർട്ട്‌ രാഷ്‌ട്രപതിക്ക് സമർപ്പിച്ചു. ഇത്‌ നടപ്പാക്കുന്നത്തോടെ കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളുടെ ചോദ്യപേപ്പർ ഹിന്ദിയിൽ മാത്രമാകും. കേന്ദ്രസർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. ഫലത്തിൽ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്ക്‌ അവസരം നിഷേധിക്കപ്പെടും. കേന്ദ്രസർക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. ഓഫീസുകളിലെ കംപ്യൂട്ടറുകൾ ഹിന്ദിയിലേക്ക്‌ മാറ്റും. കേന്ദ്ര സർവകലാശാലകളും സാങ്കേതിക–ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ്‌ പ്രവർത്തനങ്ങൾക്കും ഭാഷ ഹിന്ദിയാകും. ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത്‌ മാത്രമേ ഇംഗ്ലീഷ്‌ ഉപയോഗിക്കാനാകൂ. ഭാവിയിൽ അതും ഹിന്ദിക്ക്‌ വഴിമാറും.

ഇത്തരത്തിൽ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’‌ ആശയം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ് നീക്കം അംഗീകരിക്കാൻ ആകില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പ്രതികരിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നും വൈവിധ്യങ്ങളുടെ ആഘോഷമാണ്‌ ഇന്ത്യയെന്നും സ. സീതാറാം യെച്ചൂരി പറഞ്ഞു.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.