Skip to main content

പട്ടിണി സൂചികയിൽ മാത്രമല്ല എല്ലായിടത്തും ഇന്ത്യ പിന്നോട്ട് തന്നെ

പതിവുപോലെ 'ആഗോള പട്ടിണി സൂചിക 2025' റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ത്യാസർക്കാർ പത്രക്കുറിപ്പ് പുറത്തിറക്കി. ഇന്ത്യയെ അവമതിക്കാനുള്ള ശ്രമമായിട്ടാണ് സർക്കാർ ഈ റിപ്പോർട്ടിനെ കാണുന്നത്. 121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയിൽ കഴിഞ്ഞ വര്‍ഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ ആറ് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി ഇപ്പോൾ 107-ാം സ്ഥാനത്താണ്. ആഗോള പട്ടിണി സൂചികയുടെ കാര്യത്തിൽ മാത്രമല്ല ഏതാണ്ട് എല്ലാ വികസന സൂചികകളുടെ കാര്യത്തിലും മോഡിസർക്കാർ ഭരണകാലത്ത് ഇന്ത്യ പുറകോട്ട് പോയത്തിന്റെ കാരണം എന്താണ്?

പന്ത്രണ്ട് പ്രധാന വികസന സൂചികകളിൽ ഇന്ത്യ എവിടെയായിരുന്നു ഇപ്പോൾ എവിടെയാണ് എന്നതിന്റെ കണക്കുകൾ താഴെ കൊടുത്തിരിക്കുന്നു. മോഡി അധികാരത്തിൽ വന്ന 2014ലോ അല്ലെങ്കിൽ കണക്ക് ലഭ്യമായ ഏറ്റവും അടുത്ത വർഷത്തെയോ സൂചികയാണ് ആദ്യം കൊടുത്തിരിക്കുന്നത്. രണ്ടാമത് കൊടുത്തിരിക്കുന്നത് കണക്ക് ലഭ്യമായ 2022ലോ അല്ലെങ്കിൽ അതിനടുത്ത വർഷത്തിന്റെയോ സൂചികയാണ്. എല്ലാ സൂചികകളിലും ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞിരിക്കുകയാണ്. ലോകം മുഴുവൻ രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തിക്കൊണ്ടിക്കുകയാണ് എന്നാണോ കേന്ദ്രസർക്കാർ പറയുന്നത്?

▪️ ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക

- 130 (2014), 132 (2022),

▪️ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക

- 117 (2015), 139 (2021)

▪️ ലഗാറ്റം അഭിവൃദ്ധി സൂചിക

- 99 (2015), 101 (2020)

▪️ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക

- 131 (2017), 133 (2020)

▪️ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക

- 114 (2014), 140 (2021)

▪️അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിക സൂചിക

- 76 രാജ്യങ്ങളിൽ 55 (2014), 107 രാജ്യങ്ങളിൽ 94 (2021)

▪️സേവ് ചിൽഡ്രന്റെ ശൈശവ സൂചിക

- 116 (2017), 118 (2021)

▪️വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനവമൂലധന സൂചിക

- 78 (2013), 103 (2017)

▪️തോംസൺ റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം

- 4 (2011), 1 (2018)

▪️ബ്ലുംബർഗ് ആരോഗ്യ സൂചിക

- 103 (2015), 120 (2019)

▪️ലോകബാങ്കിന്റെ മാനവമൂലധന സൂചിക

- 115 (2018), 116 (2020

▪️സുസ്ഥിരവികസന സൂചിക

- 110 (2016), 120 (2021)

ഇത്‌ യാദൃശ്ചികമായി സംഭവിച്ചതല്ല. മോഡി ഭരണകാലത്ത് സാമ്പത്തിക വളർച്ച ഇടിഞ്ഞു. തൊഴിലില്ലായ്മ പെരുകി. അസമത്വം വർധിച്ചു. ദാരിദ്ര്യം ഉയർന്നു. ആർക്കെങ്കിലും ഇതുസംബന്ധിച്ച് സംശയം ഉണ്ടെങ്കിൽ പറഞ്ഞോളൂ, സർക്കാരിന്റെ അംഗീകൃത കണക്കുകൾ ലഭ്യമാണ്.

മുഖം മോശമായിരിക്കുന്നതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?

 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.