Skip to main content

ഡിസംബർ 02 - സ. പി ബി സന്ദീപ് കുമാർ രക്തസാക്ഷി ദിനം

സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സഖാവ് പി ബി സന്ദീപ് കുമാറിനെ ആർഎസ്എസ് ക്രിമിനലുകൾ അരുംകൊല ചെയ്തിട്ട് ഇന്ന് (ഡിസംബർ 2) ഒരു വർഷം തികയുന്നു.

പെരിങ്ങര പ്രദേശത്ത് സ. സന്ദീപിന്റെ നേതൃത്വത്തിൽ പ്രസ്ഥാനം നടത്തിയ മുന്നേറ്റത്തിൽ അരിശം പൂണ്ടാണ് ആർഎസ്എസ് ഗൂണ്ടകൾ ഇരുട്ടിന്റെ മറവിൽ സഖാവിനെ കുത്തിവീഴ്ത്തിയത്.

വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോൾ രണ്ട്‌ ബൈക്കിലായെത്തിയ അഞ്ചംഗസംഘം വഴിയിൽ തടഞ്ഞാണ് സ. സന്ദീപിനെ ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ അദ്ദേഹം എഴുന്നേൽക്കുന്നതിനിടെ അക്രമി സംഘം കുത്തിവീഴ്‌ത്തി. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആർഎസ്എസ് ക്രിമിനൽ സംഘം ആസൂത്രിത ആക്രമണം നടത്തി സഖാവിന്റെ ജീവനെടുത്തത്.

27 വർഷത്തിന്‌ ശേഷം പെരിങ്ങര പഞ്ചായത്ത്‌ ഭരണം എൽഡിഎഫ്‌ തിരിച്ചുപിടിച്ചതിൽ സ. സന്ദീപിന്റെ പങ്ക്‌ നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിരുന്നു. പെരിങ്ങര പ്രദേശത്തെ ഇടതുപക്ഷ മുന്നേറ്റത്തിൽ വിറളി പിടിച്ച ആർഎസ്എസ്, സഖാവിന്റെ ജീവെടുക്കുകയായിരുന്നു. 36 വയസ് മാത്രം പ്രായമുണ്ടായിരുന്ന, നാട്ടിൽ ഏവർക്കും പ്രിയങ്കരനായിരുന്ന സ. സന്ദീപിനെ കൊലപ്പെടുത്തിയ ക്രിമിനലുകൾ ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്. സന്ദീപിന്റെ ചോരവീണ പെരിങ്ങര പ്രദേശത്തും ജില്ലയിലാകമാനവും സിപിഐ എം കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്.

ജനകീയ പോരാട്ടങ്ങളിൽ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ധീരനായ വിപ്ലകാരി സഖാവ് സന്ദീപിന്റെ ഉജ്ജ്വലസ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.