Skip to main content

കർഷക-തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം

കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ്‌ കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം. സംഘപരിവാറിന്റെ രാഷ്‌ട്രീയസമീപനവും തുറന്നുകാണിക്കണം.

ഇടത്‌ ജനാധിപത്യ ബദലിന്‌ പ്രാധാന്യം നൽകണം. ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാരിനെതിരെയുള്ള കർഷക സമരം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിൽ ഭാവി പ്രവർത്തനവും ബദൽ സമരങ്ങളും ശക്തമാക്കണം.

മൂന്നു പതിറ്റാണ്ടായി രാജ്യത്ത്‌ നടപ്പാക്കുന്ന നവലിബറൽ നയസമീപനങ്ങളുടെ ഭാഗമായാണ്‌ രൂക്ഷമായ കാർഷിക പ്രതിസന്ധി ഉടലെടുത്തത്‌. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധനിയമങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞാണ്‌ കർഷകരുടെ യോജിപ്പ്‌ ഉണ്ടായത്‌. മഹാപ്രക്ഷോഭത്തെത്ത തുടർന്ന്‌ കേന്ദ്രസർക്കാരിന്‌ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. എന്നിട്ടും കാർഷിക പ്രതിസന്ധി രൂക്ഷമാണ്‌. കൃഷിഭൂമിയും കാർഷിക ഉൽപ്പന്നങ്ങളും കുത്തകകൾക്ക്‌ കൈമാറുന്നത്‌ വ്യാപകമായി. വിവിധ സംസ്ഥാനങ്ങളിൽ നിലനിന്ന ഭൂപരിഷ്‌കരണ നിയമങ്ങൾ ഇല്ലാതാക്കിയാണ്‌ കുത്തകകൾക്ക്‌ കൃഷിയിടവും തുച്ഛവിലയ്‌ക്ക്‌ കർഷകരുടെ ഉൽപ്പന്നങ്ങളും കൈമാറുന്നത്‌.

കാർഷികമേഖലയിൽ നിലവിലുള്ള കൂട്ടായ്‌മ രാഷ്‌ട്രീയ പാർടികളിലുമുണ്ടാവണം. സംയുക്ത പ്രക്ഷോഭം കർഷക- തൊഴിലാളി- രാഷ്‌ട്രീയ പാർടി ഐക്യമുന്നേറ്റമായി ഉയരണം. വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണം കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഈ സമരം കർഷകരുടെയും സാധാരണക്കാരുടെയുംകൂടി ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ സമരങ്ങൾ ശക്തമാക്കണം.

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.