Skip to main content

ശാസ്ത്രം പറയുന്നത് കേരളം കടക്കെണിയിൽ അല്ലെന്നാണ്, മറിച്ചുള്ള വാദങ്ങളെല്ലാം കൂടോത്രം മാത്രം മനോരമയും ഏഷ്യനെറ്റും പോലുള്ള മാധ്യമങ്ങൾ സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിലാണ്

കണക്ക് കസർത്തുകൾകൊണ്ട് സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിലാണ് മനോരമയും ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ. കേരളം കടംകയറി മുടിഞ്ഞെന്നാണു വാദം. 2020-21ൽ കേരള സംസ്ഥാന ജിഡിപി 9 ലക്ഷം കോടി രൂപയാണ്. അത് 18 ലക്ഷം കോടി രൂപയായിട്ടെങ്കിലും 2025-26 ൽ ഉയരും. സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ കടബാധ്യതയിൽ ഒരു വർദ്ധനയും ഉണ്ടാവില്ല. കടബാധ്യതയെ സംസ്ഥാന വരുമാനവുമായി ബന്ധപ്പെടുത്താതെ പൊലിപ്പിച്ചു പറഞ്ഞ് ആളുകളെ വിരട്ടാൻ നോക്കുകയാണു മനോരമ. ഇൻഫോഗ്രാഫിക്കുകൾ ദുരുപയോഗിച്ച് എങ്ങനെ വസ്തുതകളെ വളച്ചൊടിക്കാമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് മനോരമയുടെ ഈ ചിത്രകഥ.

ഉമ്മൻചാണ്ടി - എ കെ ആന്റണി ഭരണം 2006-ൽ അവസാനിച്ചപ്പോൾ സംസ്ഥാനകടം ജിഡിപിയുടെ 39 ശതമാനമായി. ഇതു പിന്നീട് കുറഞ്ഞുവന്നു. 2021-ൽ നമ്മുടെ കടം കോവിഡ് ഉണ്ടായിട്ടും സംസ്ഥാന ജിഡിപിയുടെ 37 ശതമാനമേ വരൂ. പ്രതിപക്ഷത്തിന്റെ ഒരു മുഖ്യആരോപണം 1957 മുതൽ 2016 വരെ എടുത്തു കൂട്ടിയ കടത്തേക്കാൾ കൂടുതൽ ബാധ്യത പിണറായി സർക്കാർ 5 വർഷംകൊണ്ട് ഉണ്ടാക്കിയെന്നാണ്. ഇതാണ് എല്ലാ മാറിമാറിവന്ന സർക്കാരുകളുടെ കാലത്തും സംഭവിച്ചിട്ടുള്ളത്.

ഇങ്ങനെ കടം വാങ്ങിയതിന്റെ ഫലമായി കേരളം കടംകൊണ്ടു മുടിഞ്ഞോ എന്നതാണു പ്രസക്തമായ ചോദ്യം. മുടിഞ്ഞില്ലെന്നു മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ കാലയളവിൽ കുതിച്ചുയർന്നു. 1961 മുതൽ 1987 വരെയുള്ള കാലയളവിൽ കേരള സമ്പദ്ഘടന വളർന്നതു പ്രതിവർഷം 2.93 ശതമാനം വീതമാണ്. എന്നാൽ 1988 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളം വളർന്നതു പ്രതിവർഷം 6.71 ശതമാനം വീതമാണ്. പ്രതിശ്രീർഷവരുമാന വളർച്ചയാകട്ടെ 1988 മുൻപ് 0.99 ശതമാനം ആയിരുന്നത് 6.0 ശതമാനമായി ഉയർന്നു. കേരളത്തിന്റെ പ്രതിശ്രീർഷവരുമാനം ദേശീയശരാശരിയുടെ 25 ശതമാനം താഴ്ന്നുനിന്നത് 50 ശതമാനം മുകളിലായി.

സംസ്ഥാനത്തിനു വായ്പ എടുക്കണമെങ്കിൽ കേന്ദ്രത്തിന്റെ മുൻ‌കൂർ അനുമതിവേണം. കേന്ദ്രമാവട്ടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനത്തിന് അപ്പുറം വായ്പ്പയെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുകയും ഇല്ല. പ്രത്യേകിച്ച് സംസ്ഥാന ജിഡിപി ദേശീയ ശരാശരിയുടെ വേഗതയിലെങ്കിലും വളർന്നുകൊണ്ടിരുന്നാൽ ഒരിക്കലും കടംകയറി മുടിയില്ല.

ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ കടം താങ്ങാവുന്നതാണോ അല്ലെങ്കിൽ സുസ്ഥിരമാണോയെന്നു കണക്കാക്കുന്നതിനു സാമ്പത്തികശാസ്ത്രത്തിൽ കൃത്യമായ ഫോർമുലകളുണ്ട്. ഡൊമെർ എന്ന സാമ്പത്തികശാസ്ത്രഞ്ജന്റെ പേരിലാണ് ഈ സൂത്രവാക്യം അറിയപ്പെടുന്നത്. അതുപ്രകാരം, എടുക്കുന്ന വായ്പയുടെ പലിശനിരക്ക് ജിഡിപിയുടെ വളർച്ചാനിരക്കിനേക്കാൾ താഴ്ന്നതാണെങ്കിൽ കടം താങ്ങാവുന്നതാണ്. 1988 മുതലുള്ള കാലയളവ് എടുത്താൽ കോവിഡ് കാലമൊഴികെ ഏതാണ്ട് എല്ലാവർഷവും സാമ്പത്തികവളർച്ച പലിശനിരക്കിനേക്കാൾ എത്രയോ ഉയർന്നതാണ്. ശാസ്ത്രം പറയുന്നത് കേരളം കടക്കെണിയിൽ അല്ലായെന്നാണ്. മറിച്ചുള്ള വാദങ്ങളെല്ലാം കൂടോത്രം മാത്രം.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.