Skip to main content

മോദി ഭരണകാലത്ത് പാചകവാതക സിലിണ്ടർ വിലയിലുണ്ടായ കുതിച്ചുചാട്ടം

വാണിജ്യസിലിണ്ടറിന്റെ വില 25 രൂപ കൂടി വർധിപ്പിച്ചു കൊണ്ടാണ് മോദി സർക്കാർ ഈ പുതുവർഷത്തിലേക്ക് നമ്മളെ സ്വാഗതം ചെയ്തത്. 2015 ജനുവരിയിലെ നിരക്കിൽ നിന്ന് 152% ആയി ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും 56% ആയി വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയും ഇപ്പോൾ വർധിച്ചിട്ടുണ്ട്.

ആദ്യം സർക്കാർ നിയന്ത്രിച്ചിരുന്ന ഏൽപിജി നിരക്കിലെ നിയന്ത്രണമെടുത്ത് മാറ്റി വിപണി നിരക്കിലാക്കുകയും പിന്നീട് ഗാർഹിക സിലിണ്ടർ ഉപയോഗത്തിനായി കൊടുത്തിരുന്ന സബ്‌സിഡികൾ നിർത്തലാക്കിയും കടുത്ത വഞ്ചനയാണ് മോദി സർക്കാർ ജനങ്ങളോട് ചെയ്തത്. മുൻ കോൺഗ്രസ് സർക്കാർ തുടങ്ങി വച്ച ഈ പ്രക്രിയ മൂലം ഇപ്പോൾ വിലക്കയറ്റം രൂക്ഷമാകാനും സാധാരണക്കാരുടെ വീട്ടുചെലവുകൾ അനിയന്ത്രിതമായി വർധിക്കാനും കാരണമായി.

കുതിച്ചുകയറുന്ന വാണിജ്യസിലിണ്ടറിന്റെ നിരക്ക്‌ മൂലം ഭക്ഷണശാലകളിലെ വിലയും താങ്ങാനവാത്ത വിധം വർധിക്കുകയാണ്. കൗൺസിൽ ഓൺ എനർജി, എൻവിയോൻമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനമനുസരിച്ച് രാജ്യത്തെ 70% കുടുംബങ്ങളുടെ പാചകത്തിനായി ഉപയോഗിക്കുന്ന പ്രാഥമിക ഇന്ധനം എൽപിജി ആണ്. എൽപിജി വില നിയന്ത്രണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറി ഉപഭോക്താക്കൾക്ക് നേരിട്ട് സബ്‌സിഡി വിതരണം ചെയ്യുക എന്ന ആശയം മുൻകോൺഗ്രസ് സർക്കാർ കൈക്കൊണ്ടപ്പോഴേ ഇത് എത്തി നിൽക്കാൻ പോകുന്നത് സബ്‌സിഡികൾ പൂർണ്ണമായി പിൻവലിക്കുന്നതിലേക്ക് ആയിരിക്കും എന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ആ നിലപാടിനെ എതിർത്തിരുന്നു.

നവലിബറൽ സാമ്പത്തികനയത്തിന്റെ ഭാഗമായി മെക്സിക്കോയിലും മറ്റും സമാനസാഹചര്യങ്ങൾ ഉണ്ടായതിന്റെ വെളിച്ചത്തിൽ ജനക്ഷേമം മുൻനിർത്തി സിപിഐ എം എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.