Skip to main content

കേരളത്തിലെ 76.13% വയോധികർക്കും പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ആർബിഐ റിപ്പോർട്ട്

റിസർവ്വ് ബാങ്കിന്റെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള 2022-23-ലെ റിപ്പോർട്ടിലെ കേരളത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പരാമർശം സാമൂഹ്യസുരക്ഷാ പെൻഷനെക്കുറിച്ചാണ്.

2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ആകെ പ്രായമായവരുടെ എണ്ണം 65.46 ലക്ഷമാണ്. ഇതിൽ 49.84 ലക്ഷം പേർക്ക്, അതായത് 76.13 ശതമാനം പേർക്കും വിവിധ പെൻഷനുകൾ ലഭിക്കുന്നുവെന്നാണ് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. യഥാർത്ഥത്തിൽ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് കഴിഞ്ഞമാസം പെൻഷൻ ലഭിച്ചവരുടെ കണക്കുകൾ പരിശോധിച്ചാൽ കാണാനാകുക.

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ - 23.1 ലക്ഷം

കാർഷിക തൊഴിലാളി പെൻഷൻ - 4.04 ലക്ഷം

വികലാംഗ പെൻഷൻ - 3.8 ലക്ഷം

വിധവ പെൻഷൻ - 12.83 ലക്ഷം

അവിവാഹിത പെൻഷൻ - 0.8 ലക്ഷം

വിവിധ ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷൻ - 9.4 ലക്ഷം (ലഭ്യമായ വിവരമനുസരിച്ച്. ഇതിൽ 44 ക്ഷേമനിധി ബോർഡുകളിൽ 28 എണ്ണത്തിന്റെ വിവരം മാത്രമേയുള്ളൂ. ഇതിനു പുറമേ വിശ്വകർമ പെൻഷൻ, സർക്കസ് കലാകാര പെൻഷൻ, കാൻസർ രോഗികൾക്കു നൽകുന്ന പെൻഷൻ മുതലായവയുമുണ്ട്).

അതായത് ആകെ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞത് 55 ലക്ഷമാണ്. എന്നാൽ വികലാംഗ പെൻഷൻ വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ ലഭിക്കുന്നവരിൽ 60 വയസ്സ് തികയാത്തവരുണ്ട്. ഇത് എകദേശം 5 ലക്ഷമായി കണക്കാക്കിയാൽ സമൂഹ്യ സുരക്ഷ /ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന 60 വയസ്സ് പൂർത്തിയായവരുടെ എണ്ണം 50 ലക്ഷം വരും. കേരളത്തിലെ ഫാമിലി പെൻഷൻ ഉൾപ്പെടെ സർവീസ് പെൻഷൻകാർ 5.45 ലക്ഷമാണ് ഇതിനു പുറമേ കേന്ദ്ര-അന്തർസംസ്ഥാന-അന്തർദേശീയ പെൻഷൻ വാങ്ങുന്നവർ എകദേശം 1 ലക്ഷം പേരുണ്ട്. ഇതിൽ 60 വയസു കഴിഞ്ഞവരാണ് ബഹുഭൂരിപക്ഷവും (എകദേശം 5.6 ലക്ഷം പേർ). അങ്ങനെ മൊത്തം 55.6 ലക്ഷം പേർ.

ഇവരിൽ ചിലർ രണ്ട് പെൻഷൻ വാങ്ങുന്നവരാണ്. ക്ഷേമ പെൻഷനുകൾ സ്വന്തം ഫണ്ടിൽ നിന്ന് പൂർണ്ണമായും നൽകുന്ന 60 വയസ് കഴിഞ്ഞവർക്ക് വയോജന പെൻഷൻ 600 രൂപ വച്ച് വാങ്ങാൻ അനുവാദമുണ്ട്. ഇതിന്റെ കണക്കുകൾകൂടി കൃത്യമായി ശേഖരിക്കേണ്ടതുണ്ട്.

1600 രൂപ പെൻഷൻ ലഭിക്കുന്നതിൽ ഏറിയാൽ 200 രൂപയിൽ താഴെ മാത്രമാണ് യുഡിഎഫ് ഭരണകാലത്ത് വരുത്തിയിട്ടുള്ള വർദ്ധനവ്. ബാക്കി പൂർണ്ണമായും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്.

സാർവ്വത്രിക സാമൂഹ്യസുരക്ഷ കേരളത്തിൽ ഒരു യാഥാർത്ഥ്യമായി തീർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും കേരളത്തോട് ഇക്കാര്യത്തിൽ കിടപിടിക്കാനാവില്ല.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും