സിപിഐ എം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടേറിയറ്റ് അംഗവും, തിരുവല്ല ഏരിയാ മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. എ ലോപ്പസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പത്തനംതിട്ട ജില്ലയിൽ കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സഖാവിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും പാർടി പ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
