Skip to main content

ക്രൈസ്തവർക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണങ്ങൾക്ക് നേരെ കണ്ണടച്ച് ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ ആക്രമണത്തിന് ഇരയായവരുടെ ആവശ്വങ്ങൾ ഉയർത്തി സിപിഐ എം സംഘം

1500ൽ പരം ആദിവാസി ക്രൈസ്തവർ പലായനം ചെയ്യേണ്ടി വരികയും നിരവധി വീടുകളും പള്ളികളും തകർക്കപ്പെടുകയും ചെയ്ത ഭീകരമായ ഒരു അക്രമണപരമ്പരയാണ് ഛത്തീസ്‌ഗഢിലെ വടക്കൻ ബസ്തർ പ്രദേശത്തെ ജില്ലകളായ കൊണ്ടെഗാവ്, നാരായൺപുർ, കാങ്കർ ജില്ലകളിൽ നവംബർ-ഡിസംബർ 2022, ജനുവരി 2023 മാസങ്ങളിൽ ഉണ്ടായത്.

സംഘപരിവാർ ശക്തികളുടെ ആസൂത്രണത്തിൽ പരക്കെ അക്രമണങ്ങളും വലിയ നാശനഷ്ടങ്ങളുമുണ്ടായി എങ്കിലും ഇതുവരെയ്ക്കും സംസ്ഥാനസർക്കാരിലെ മന്ത്രികളോ കോൺഗ്രസിലെ പ്രധാനനേതാകളോ ആരും തന്നെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ അക്രമത്തിൽ ഇരയായവർക്ക് ആശ്വാസമേകാൻ എത്തുകയോ ഉണ്ടായില്ല. കോൺഗ്രസ് നയിക്കുന്ന സംസ്ഥാനസർക്കാർ ക്രമസമാധാനപാലനത്തിൽ പരാജയപ്പെടുകയും കലാപബാധിതരെ പുനരധിവസിപ്പിക്കുന്നതിൽ കടുത്ത അനാസ്ഥ കാണിക്കുകയുമാണ്. മതന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നേരെ ബിജെപി ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കുന്നത് കോൺഗ്രസിന്റെ അജണ്ടയല്ലായെന്ന് വ്യക്തമാക്കുന്നതാണ് ഛത്തീസ്‌ഗഢിലെ സംഭവങ്ങൾ.

ജനുവരി 20-22 തീയതികളിൽ സിപിഐ എമ്മിന്റെയും ആദിവാസി അധികാർ മഞ്ചിന്റെയും നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി. പോളിറ്റ് ബ്യുറോ അംഗം സ. ബൃന്ദാ കാരാട്ട്, ഛത്തീസ്‌ഗഢ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ. ധർമരാജ് മഹാപാത്ര എന്നിവരുൾപ്പെട്ട ഈ സംഘം അക്രമത്തിനിരയായവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സൗഹാർദത്തോടെ മുമ്പുവരെ ജീവിച്ചിരുന്ന ആദിവാസി സമൂഹങ്ങൾക്കിടയിൽ അക്രമത്തിലേക്ക് നയിക്കുന്ന രൂക്ഷമായ ഭിന്നത എങ്ങനെയുണ്ടായെന്ന് മനസ്സിലാക്കുവാനുമാണ് എത്തിയത്.

അക്രമത്തിനിരയായവർ, പാസ്റ്റർമാർ, പുരോഹിതർ, ആദിവാസികൾ, ആദിവാസി സംഘടനകളിലെ അംഗങ്ങൾ, ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് നേതാക്കൾ എന്നിവരുൾപ്പെടെ 100-ലധികം പേരുമായി പ്രതിനിധി സംഘം സംവദിച്ചു. ജില്ലാ അധികാരികളേയും മറ്റ് അധികൃതരേയും കണ്ട് സംഘാംഗങ്ങൾ സ്ഥിതിഗതികളെ പറ്റി ചർച്ച ചെയ്തു.

അവിടെ ഉണ്ടായ അക്രമത്തിന്റെ വ്യാപ്തി മനസ്സിലാക്കാനോ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനോ സർക്കാർ തലത്തിൽ നിന്ന് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ക്യാമ്പുകളിൽ കഴിഞ്ഞ ക്രൈസ്തവരെ നിർബന്ധപൂർവ്വം വീടുകളിലേക്ക് പറഞ്ഞയച്ച സർക്കാർ ഇവരുടെ തുടർന്നുള്ള സുരക്ഷയ്ക്കായി ഒന്നും ചെയ്യാഞ്ഞത് മൂലം ഇവർക്കിപ്പോഴും വീടുകളിൽ പ്രവേശിക്കാൻ ആയിട്ടില്ല. പലയിടങ്ങളിലും ക്രൈസ്തവർ സാമൂഹിക ബഹിഷ്കരണം നേരിടുന്നു.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ അസഹിഷ്ണുത വളർത്തിയും 'നിർബന്ധിത മതപരിവർത്തനം' എന്ന വ്യാജ ആരോപണമുന്നയിച്ചുമാണ് സംഘപരിവാർ അനുകൂല ശക്തികൾ ഈ അക്രമപരമ്പരയ്ക്ക് തിരികൊളുത്തിയത്. സന്ദർശനശേഷം പ്രതിനിധി സംഘം ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നൽകിയ വിശദമായ നിവേദനത്തിൽ ആദിവാസി ക്രൈസ്തവർ നേരിടുന്ന അനീതികൾ വിവരിച്ചിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.