Skip to main content

രാജ്യത്ത് അവശ്യ മരുന്നുകൾക്ക് 12 % വരെ വില കൂടും

 

മൊത്തവില സൂചികയിൽ (ഡബ്ല്യുപിഐ) കുത്തനെയുള്ള വർദ്ധനവ് കാരണം 384 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം ഫോർമുലേഷനുകളുടെയും വിലകൾ 12 ശതമാനം വരെ വർധിക്കും. ഏപ്രിൽ 1 മുതൽ വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള നിത്യവും അവശ്യവുമായ മരുന്നുകൾക്ക് കൂടുതൽ പണം ചിലവഴിക്കേണ്ടിവരും. ചില മെഡിക്കൽ ഉപകരണങ്ങളുടെ വിലയും ഉയരും.

മൊത്തവില സൂചിക അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു വില വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ അനുമതിയെ തുടർന്നാണിതെന്ന് മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) അറിയിച്ചു. വില നിയന്ത്രണത്തിനു പുറത്തുള്ള നോൺ-ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിലും 10 ശതമാനം വർധനയുണ്ടാകും. തുടർച്ചയായി രണ്ടാം വർഷമാണു വില നിയന്ത്രണ പട്ടികയിലുള്ള മരുന്നുകളുടെ വില നോൺ-ഷെഡ്യൂൾഡ് മരുന്നുകളെക്കാൾ വർധിക്കുന്നത്. തുടർച്ചയായ വിലവർദ്ധനവ് അവശ്യമരുന്നുകളുടെ വിലനിർണ്ണയ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്നതാണ്.

 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.