Skip to main content

കേന്ദ്രം 40,000 കോടി കുറച്ചിട്ടും വർഷാന്ത്യ ചെലവ് 20,000 കോടി കടന്നു



പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോഡ് പ്രകടനവുമായി സംസ്ഥാന സർക്കാർ. വർഷാന്ത്യ സർക്കാർ ചെലവ് 20,000 കോടി രൂപ പിന്നിട്ടപ്പോൾ പദ്ധതിച്ചെലവ്‌ 90 ശതമാനത്തിലെത്തി.

ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ കേന്ദ്ര നിലപാടുമൂലം 40,000 കോടി കുറവുണ്ടായപ്പോഴാണ് ഈ നേട്ടം. തനത്‌ നികുതി വരുമാനത്തിൽമാത്രം 11,848 കോടി രൂപയുടെ വർധനയുണ്ടായി. മുൻവർഷം 58,341 കോടിയായിരുന്നത് നിലവിൽ 70,189 കോടിയിലെത്തി. രണ്ടുവർഷത്തിലായുള്ള വർധന 23,528 കോടിയാണ്. നികുതിയേതര വരുമാനത്തിൽ ഇരട്ടിവർധനയാണ്. മുൻവർഷം 10,463 കോടിയായിരുന്നത് 15,355 കോടിയിലേക്കെത്തി.

പൊതു ചെലവുകളിൽ കുറവ്‌ വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിജയം. ശമ്പളം, പെൻഷൻ, വായ്‌പാ തിരിച്ചടവ്‌ ഉൾപ്പെടെ പതിനായിരം കോടിയുടെ നിർബന്ധിത ചെലവ്‌ ഉറപ്പാക്കി. വാർഷിക പദ്ധതി ബില്ലിന് പതിനായിരം കോടി രൂപ ഈമാസംമാത്രം നൽകി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്‌ 96.37 ശതമാനത്തിലെത്തിച്ചു. സർക്കാർ വാർഷിക പദ്ധതിച്ചെലവ്‌ 83 ശമാനം കടന്നു. തടസ്സവും തിരക്കുമില്ലാതെ ട്രഷറികൾ പ്രവർത്തിച്ചു. വെള്ളിയാഴ്‌ചകൂടി പ്രവർത്തിക്കുന്നതോടെ പദ്ധതിച്ചെലവ്‌ കൂടുതൽ ഉയരും.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.