Skip to main content

ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധം

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും, നിയമവാഴ്‌ചക്ക്‌ കളങ്കമേല്‍പ്പിക്കുന്നതുമാണ്‌. കേന്ദ്രം ഭരിക്കുന്ന ബിജെപി സമീപകാലത്ത്‌ സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക്‌ ബലം നല്‍കുന്നതാണ്‌ കെപിസിസിയുടെ നിലപാട്‌. കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണോ കെപിസിസിയുടെ അഭിപ്രായം എന്നറിഞ്ഞാല്‍കൊള്ളാം.

രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയേറ്റ്‌ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ്‌ അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച്‌ അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത്‌ ബിജെപിക്ക്‌ ശക്തിപകരാനാണ്‌ കെപിസിസിയുടെ ശ്രമം.

അപകീര്‍ത്തി കേസ്‌ മറയാക്കി പ്രതിപക്ഷ എംപിമാരെ അയോഗ്യനാക്കാന്‍ ബിജെപി നടത്തുന്ന ശ്രമത്തെ ശക്തമായി എതിര്‍ത്ത പാര്‍ടിയാണ്‌ സിപിഐ എം. സൂറത്ത്‌ കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ ധൃതിപിടിച്ച്‌ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന്‌ വിലയിരുത്തിയ പാര്‍ടിയാണ്‌ സിപിഐ എം. ആംആദ്‌മി പാര്‍ടി നേതാവും, ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചതിനേയും, ലക്ഷദ്വീപ്‌ എംപി മുഹമ്മദ്‌ ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സിപിഐ എം നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ ഇത്തരം നടപടികള്‍ക്ക്‌ സാധുത നല്‍കുന്നതാണ്‌ കെപിസിസി കൈക്കൊള്ളുന്ന നിലപാട്‌.

കെപിസിസി പ്രസിഡന്റിന്റെ ആര്‍എസ്‌എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്‌. ആര്‍എസ്‌എസ്‌ ശാഖക്ക്‌ കാവല്‍ നിന്നതായി കെ സുധാകരന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്‌. സ്വയം തീരുമാനിച്ചാല്‍ ആര്‌ എതിര്‍ത്താലും ബിജെപിയിലേക്ക്‌ പോകുമെന്ന്‌ പറഞ്ഞ കെ സുധാകരന്‍, മതനിരപേക്ഷതയില്‍ അടിയുറച്ച്‌ വിശ്വസിച്ച നെഹ്‌റു പോലും ബിജെപിയുമായി സന്ധിചെയ്‌തിട്ടുണ്ടെന്ന്‌ പറഞ്ഞാണ്‌ തന്റെ ബിജെപി പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളത്‌.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.