Skip to main content

കോൺഗ്രസ്സിനും ബിജെപിക്കുമിടയിലെ അതിർവരമ്പുകൾ ഇല്ലാതായി


അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം. കോൺഗ്രസ്സുകാർക്ക് ബിജെപിയിൽ പോകാനുള്ള അതിർവരമ്പുകൾ ഇല്ലാതായി. ആന്റണിയുടെ നിസ്സഹായാവസ്ഥ എന്നത് കോൺഗ്രസ്സിന്റെ തന്നെ നിസ്സഹായാവസ്ഥയാണ്.

അനിലിന്റെ ബിജെപി അനുകൂല നിലപാടുകളിൽ ആന്റണിയും കോൺഗ്രസ് നേതൃത്വവും മൗനം പാലിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡണ്ട് കെ സുധാകരനോ ആരും തന്നെ അത്തരം പ്രസ്താവനകളിൽ അദ്ദേഹത്തെ എതിർക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ സമാനമായതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും അപൂർവമായി ബിജെപിയിൽ നിന്ന് കോൺഗ്രെസ്സിലേക്കും മാറാൻ യാതൊരു പ്രയാസവുമില്ലാത്തത്. ഏതുനിമിഷവും അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധിക്കുന്ന സംവിധാനമായി ബിജെപിയും കോൺഗ്രസ്സും മാറി. കോൺഗ്രെസ്സിന്റെ സാമ്പത്തിക നിലപാടുകളിലും വർഗീയതക്കെതിരായ നിലപാടുകളിലും ഇത് കാണാൻ സാധിക്കും.

ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ബിജെപിയുടെ വർഗീയ നിലപാടിനെയും സാമ്പത്തിക നയങ്ങളെയും ഇടതുപക്ഷം ശക്തിയായി എതിർക്കുന്നു. ആഗോളവത്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക നയങ്ങളെ എതിർക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങളെ എല്ലാം വിറ്റുതുലക്കുകയും ജനങ്ങളെ നിരന്തരമായി കൊള്ളയടിക്കുകയും ചെയ്യുന്ന നയസമീപനങ്ങളെ എതിർക്കുന്ന കോൺഗ്രസിലെ മതനിരപേക്ഷ വാദികളെ ഉൾകൊള്ളാൻ ഇടതുപക്ഷത്തിന് പ്രയാസമില്ല. രാജ്യത്തെ ജനങ്ങളെ കൊള്ളചെയ്ത് സമ്പത്ത് ചോർത്തിയെടുത്ത് ഇന്ത്യയെ ഒരു ശതമാനം വൻകിടക്കാർക്ക് നൽകുകയാണ് ബിജെപി സർക്കാർ. ഒരു ശതമാനത്തിന്റെ കയ്യിൽ രാജ്യത്തിൻറെ നാല്പത് ശതമാനം സമ്പത്തും കേന്ദ്രീകരിക്കുന്ന വിധത്തിൽ അദാനിയേയും അംബാനിയെയും വളർത്തിയെടുക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ആഗോളവത്കരണ നയങ്ങൾ രാജ്യത്ത് ആദ്യം നടപ്പാക്കിയത് കോൺഗ്രസാണ്. ഇപ്പോൾ അതെ നയങ്ങൾ ബിജെപി തുടരുകയാണ്. അതിനാൽ തന്നെ അവർക്കിടയിൽ സാമ്പത്തിക നയങ്ങളിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല.
 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.