Skip to main content

കെൽട്രോണിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണം ദുരുദ്ദേശപരവും വാസ്തവ വിരുദ്ധവും

സാര്‍വ്വദേശീയ അംഗീകാരമുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെതിരെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് ക്യാമറയുടെ പേരില്‍ പ്രതിപക്ഷനേതാവും, മുന്‍ പ്രതിപക്ഷനേതാവും ഉന്നയിക്കുന്ന ആക്ഷേപം വാസ്തവ വിരുദ്ധവും, പൊതുമേഖലാ വിരുദ്ധവുമാണ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇലക്ട്രോണിക്സ് മേഖലയില്‍ ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ ആരംഭിച്ച ആദ്യ പൊതുമേഖലാ സ്ഥാപനമാണ് കേരള ഇലക്ട്രോണിക്സ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍ അഥവാ കെല്‍ട്രോണ്‍. ഗുണമേന്മയുടെ പര്യായമായി രാജ്യം ആഗ്രഹിക്കുന്ന നിരവധി ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ള കെല്‍ട്രോണ്‍ 50-ാം വയസിലേക്ക് കടക്കുകയാണ്. 1973ല്‍ കെല്‍ട്രോണിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ അറ്റോമിക് എനര്‍ജി കമ്മീഷന്‍റെ ചെയര്‍മാനായിരുന്ന ഡോ. എച്ച് എന ബെത്തയാണ്.

ഇന്ത്യന്‍ ഇലക്ട്രോണിക്സ് കോര്‍പറേഷനുവേണ്ടി 5000 ബ്ലാക് ആന്‍റ് വൈറ്റ് ടെലിവിഷന്‍ സെറ്റ് നിര്‍മിച്ചു നല്‍കിയാണ് കെല്‍ട്രോണ്‍ ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണത്തില്‍ ലോകനിലവാരത്തിലേക്ക് ഉയരുന്നത്. കെല്‍ട്രോണ്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡാണ്. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിലാണ് കെല്‍ട്രോണിന്‍റെ മുഖ്യമായ കരുത്ത്. സിഡാക്കിന്‍റെയും, എന്‍പിഒഎല്ലിന്‍റെയും സാങ്കേതികവിദ്യ ഉപയോഗിച്ചും ഇന്ത്യ തദ്ദേശീയമായി ഈയിടെ വികസിപ്പിച്ച ഐഎന്‍എസ് വിക്രാന്തില്‍ ഉള്‍പ്പെടെ ലോകനിലവാരമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വളരെയേറെ സാദ്ധ്യതയുള്ള റോഡ് സുരക്ഷാമേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ വിജയകരമായി ഏറ്റെടുത്ത സ്ഥാപനമാണ് കെല്‍ട്രോണ്‍. ട്രാഫിക് സംവിധാനം, സര്‍വൈലന്‍സ് ക്യാമറകള്‍, നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സ്പീഡ് ഡിറ്റക്ഷന്‍ സംവിധാനം, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ തുടങ്ങിയ റോഡ് സുരക്ഷക്കുള്ള എന്‍ഫോഴ്സമെന്‍റ് സംവിധാനം എന്നിവ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള റിക്കോഡ് കെല്‍ട്രോണിന് സ്വന്തമാണ്. വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് ട്രാഫിക് കണ്‍ട്രോള്‍ ഉപകരണങ്ങള്‍ കല്‍ക്കട്ട നഗരത്തിലും, ഇന്‍ഡോറിലും ഏറ്റെടുക്കുവാന്‍ കെല്‍ട്രോണിന് സാധിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം കേരളത്തില്‍ നടപ്പാക്കാനുള്ള പുതിയ ജോലി കെല്‍ട്രോണ്‍ നിര്‍വഹിച്ചുവരികയാണ്. 2024 ഓടെ 1000 കോടി വിറ്റുവരവ് കൈവരിക്കുന്നതോടെ രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രധാനശക്തിയായി കെല്‍ട്രോണ്‍ മാറാന്‍ പോവുകയാണ്. കേരളത്തിലെ പോലെ തന്നെ ട്രാഫിക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കുവാന്‍ മഹാരാഷ്ട്ര സര്‍ക്കാരും കെല്‍ട്രോണിന് കരാര്‍ നല്‍കിയിരിക്കുകയാണ്. തിരുപ്പതി സ്മാര്‍ട്സിറ്റി കോര്‍പറേഷനില്‍ നിന്നും 180 കോടി രൂപയുടെ വര്‍ക്ക്ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചിരിക്കുകയാണ്. ലാപ്ടോപ്പ്, ശ്രവണസഹായി, പള്‍സ് ഓക്സീമീറ്റര്‍ എന്നിവ നിര്‍മിക്കുന്ന, ഇലക്ട്രോണിക്സ് രംഗത്തെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെ കേരളത്തില്‍ "എ ഐ ക്യാമറകള്‍" സ്ഥാപിച്ചതോടെ തിരക്കഥയുമായി വന്നിട്ടുള്ളവര്‍ കെല്‍ട്രോണ്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ആര്‍സി ചൗധരി കമ്മിറ്റിയുടെ വക്താക്കളാണെന്ന് പൊതുജനം വിസ്മരിക്കരുത്.

ട്രാഫിക് ലംഘനങ്ങള്‍ ഏറെ നടക്കുന്ന കേരളത്തില്‍ ഇക്കാര്യത്തില്‍ കര്‍ശനമായ പരിശോധനയും നടപടിയും ആവശ്യമാണെന്നാണ് കേരളത്തിലെ ജനങ്ങളുടെ പൊതുവികാരം. ലംഘനം സ്ഥിരമായി നടത്തുന്നവര്‍ക്ക് പിഴ ഒഴിവായിക്കിട്ടിയാല്‍ ലംഘനം നിര്‍ബാധം തുടരാം എന്ന ആഗ്രഹമുണ്ടാകാം. അത്തരക്കാരെ ലക്ഷ്യമിട്ടാണോ കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതി ആരോപണത്തിനായി പുതിയ തിരക്കഥയുമായി ഇറങ്ങിയിട്ടുള്ളത്? സംസ്ഥാന മന്ത്രിസഭയുടെ അനുമതിയോടെയാണ് പുതിയ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് സംവിധാനത്തിനായി കെല്‍ട്രോണിന് കരാര്‍ നല്‍കിയിട്ടുള്ളത്. കെല്‍ട്രോണ്‍ അവരുടെ നിയന്ത്രണത്തില്‍ ഓപ്പണ്‍ ടെണ്ടര്‍ വിളിച്ച് എസ്ആരഐടി. ബാംഗ്ലൂര്‍ എന്ന സ്ഥാപനത്തെ ക്വാളിഫിക്കേഷന്‍റെ ആടിസ്ഥാനത്തിലും ലോവസ്റ്റ് ടെണ്ടര്‍ എന്ന നിലയിലും ആണ് ഉപകരാര്‍ നല്‍കിയിട്ടുള്ളത്. മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ടതും പുതിയതായി ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സിനും ഗവണ്‍മെന്‍റ് കൈമാറിയിട്ടുണ്ട്.

പിന്നെയും നടത്തുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ആസൂത്രിതവും, ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ തകര്‍ക്കാനുമുള്ള 'ഹിഡന്‍ അജണ്ട'യുടെ ഭാഗമാണ്. കെല്‍ട്രോണിനെ തകര്‍ക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.