Skip to main content

സാർവ്വദേശീയ തൊഴിലാളി ദിനം

അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണിത്.

ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ രാജ്യത്ത് വെല്ലുവിളിക്കപ്പെടുന്നു. ജോലി സമയം എട്ടിൽനിന്ന് പന്ത്രണ്ടും പതിനാറുമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നു. ഇത്തരം നയങ്ങൾക്കെതിരായ പോരാട്ടം വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ മെയ്ദിനം.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.