Skip to main content

ജനാധിപത്യം അപകടത്തിൽ

മതേതര ജനാധിപത്യ ഇന്ത്യയെ മാറ്റിമറിക്കുന്ന പ്രക്രിയാണ്‌ രാജ്യത്ത്‌ അരങ്ങേറുന്നത്. പ്രധാന തൂണുകളായ ജഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്‌, മാധ്യമങ്ങൾ എന്നതിൽ ഒന്ന്‌ തകർന്നാൽ ഇന്ത്യൻ ജനാധിപത്യം തകർച്ചയിലാകുമെന്ന്‌ ഭരണഘടനാ ശിൽപ്പികൾ വ്യക്തമാക്കിയിരുന്നു. ഈ നാലു തൂണുകളും അപകടത്തിലാക്കുന്ന പ്രവർത്തനമാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിൽ നടക്കുന്നത്‌. സ്വാതന്ത്ര്യം നേടിയെടുക്കുന്ന കാലഘട്ടത്തിൽ നാം ഒരേ മനസ്സോടെ വേണ്ടന്നുവച്ച മതരാഷ്‌ട്ര സംവിധാനത്തെ പുതിയ കാലഘട്ടത്തിൽ തിരിച്ചുകൊണ്ടുവരാനാണ്‌ ഗൂഢനീക്കം.

തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന കർണാടകത്തിൽ ബിജെപിയുടെ പ്രകടനപത്രികപോലും വർഗീയ ധ്രുവീകരണത്തിന്‌ ഊന്നൽ നൽകുന്നതാണ്‌. ജനക്ഷേമ പ്രവർത്തനങ്ങൾക്കുപകരം ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്നാണ്‌ അതിന്റെ കാതൽ. ചോദ്യം ചെയ്യുന്നവരെ, പ്രത്യേകിച്ച്‌ പ്രതിപക്ഷ നേതാക്കളെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും സിബിഐയും പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ ഇല്ലാതാക്കുകയാണ്‌. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നവരെപ്പോലും നടപടിക്ക്‌ വിധേയമാക്കുന്നു. ജനങ്ങളെ കൊള്ളയടിക്കുന്നതിനൊപ്പം, ചങ്ങാത്ത മുതലാളിത്തത്തിന്‌ വിടുപണി ചെയ്യുന്ന പ്രവർത്തനമാണ്‌ നടക്കുന്നത്‌.

37 ശതമാനം മാത്രം വോട്ടുള്ള ബിജെപിയെ പ്രതിപക്ഷ പാർടികൾ യോജിച്ചുള്ള നീക്കത്തിലൂടെ താഴെയിറക്കണം. 1996ൽ വാജ്‌പേയ്‌ സർക്കാരിനെ മാറ്റി ദേവഗൗഡയും പിന്നീട്‌ മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ യുപിഎയും അധികാരത്തിൽ വന്നത്‌ തെരഞ്ഞെടുപ്പിലൂടെയുള്ള സഖ്യത്തിലൂടെയല്ല. അതേ രീതിയിൽ സംസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച്‌ ബിജെപിക്കെതിരായ വോട്ടുകൾ ഒന്നിപ്പിക്കണം.

അടിയന്തരാവസ്ഥയെത്തുടർന്ന്‌ 1977ൽ കോൺഗ്രസിനെതിരെ പ്രതിപക്ഷ വിജയം നേടിയതിന്‌ സമാനമായി മുഴുവൻ ജനങ്ങളും ചേർന്ന്‌ ബിജെപിയെ താഴെയിറക്കണം.
 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.