Skip to main content

സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയാണ് പ്രതിപക്ഷത്തിനുള്ളത്

സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സർക്കാരിനെ പാരവയ്‌ക്കാൻ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഈ ആക്ഷേപങ്ങൾ ജനം വിശ്വസിക്കില്ല.

എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 16,500 കോടി രൂപയുടെ വികസനപദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യവും ഉടൻ യാഥാർഥ്യമാകും. കേന്ദ്ര സർക്കാർ അദാനി–അംബാനിമാരെ സംരക്ഷിക്കുമ്പോൾ കേരള സർക്കാർ ദരിദ്രർക്കായി നിലകൊള്ളുന്നു. ഇത്‌ പ്രതിപക്ഷത്തെ വല്ലാതെ ബേജാറാക്കുന്നുണ്ട്. മനുഷ്യത്വമില്ലാത്ത വിധമാണ് ചില മാധ്യമങ്ങളുടെ വാർത്തകൾ. വസ്തുതകൾ മനസ്സിലാക്കി ജനങ്ങൾ ഇവ തിരസ്കരിക്കുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.