മഹാത്മാഗാന്ധിയേക്കാൾ പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി സവർക്കറാണെന്ന് വരുത്താനാണ് ആർഎസ്‌എസ് ചരിത്രകാരന്മാർ ശ്രമിക്കുന്നത്. സവർക്കറിന് സ്വാതന്ത്ര്യസമര പോരാട്ടവുമായി ഒരു ബന്ധവുമില്ല. സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒളിച്ചോടി, മാപ്പെഴുതി, സ്വാതന്ത്ര്യസമരത്തിന്റെ നേർ വിപരീതദിശയിൽ ആശയം ഉൽപ്പാദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ രണ്ടാക്കി വിഭജിക്കാനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നിലപാടിനോടൊപ്പം നിനിന്നതിനോടൊപ്പം തന്നെ വിഭജനത്തിൽ ഹിന്ദുമഹാസഭയുടെ ആശയരൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചതും സവർക്കറാണ്.