Skip to main content

ബിജെപിയെ പിന്തുണയ്ക്കുന്ന പുരോഹിതർ ക്രൈസ്‌തവ വേട്ട കാണുന്നില്ല

ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്ന പുരോഹിതർ, രാജ്യത്തുടനീളം ക്രൈസ്‌തവ ജനതയ്ക്കുനേരെ നടക്കുന്ന വേട്ട കണ്ടില്ലെന്നു നടിക്കുകയാണ്.

ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമം തുടരുകയാണ്. ഭരണഘടനയും ഐക്യവും തകർത്ത് ഹിന്ദു രാഷ്ട്രമെന്ന ഭ്രാന്തൻ ആശയം നടപ്പാക്കാനാണ് ആർഎസ്എസ് നീക്കം. റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ല.

കർണാടകയിൽ ഭരണം കിട്ടിയിട്ടും ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ തമ്മിലടിയാണ്. കേരളത്തിൽ എൽഡിഎഫിന്റെ ജനക്ഷേമ ഭരണത്തെ, ബിജെപിയെ കൂട്ടുപിടിച്ച് ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമം. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കും. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കുക തന്നെ ചെയ്യും.

യുഡിഎഫ് ഭരണകാലത്ത്, അധികാരത്തിന്റെ മറവിൽ നിരവധി പാർടി പ്രവർത്തകരെ കൊന്നൊടുക്കി. ഇടുക്കിയിൽ ഉൾപ്പെടെ പാർടിയെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് സിപിഐ എം ശക്തമായി തിരിച്ചുവന്നു.

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.