കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല. കേരളത്തില്‍ മുഖ്യ ശത്രുവായി സിപിഐ എമ്മിനെ കാണുന്നു, അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തത്. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സീതാറാം യെച്ചൂരി പങ്കെടുക്കും. പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് തിരിച്ചറിയിക്കാനാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ് സങ്കുചിത താല്‍പ്പര്യങ്ങളിലാണ് കടിച്ച് തൂങ്ങുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ധാരണയാണ് കര്‍ണാടകയിലെ വിജയത്തോടെ തിരുത്തിയത്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നിലനില്‍പ്പില്ല എന്നാണ് കര്‍ണാടക തെളിയിക്കുന്നത്. മോദി ഭരണത്തില്‍ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണ്.