Skip to main content

നേട്ടങ്ങളുടെയും ഉയർച്ചയുടെയും പാതയിൽ കുതിച്ച് കേരളത്തിന്റെ വ്യവസായ മേഖല

രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ കൂടുതൽ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് ഒന്നാം വാർഷിക ദിനത്തിൽ ഞങ്ങൾ പറഞ്ഞത്. ഇന്നാണ് രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനം. വ്യവസായവകുപ്പിനെ സംബന്ധിച്ച് നേട്ടങ്ങളുടെയും ഉയർച്ചയുടെയും കാലഘട്ടമായിരുന്നു കഴിഞ്ഞ 365 ദിവസവും. ദേശീയതലത്തിൽ ഞങ്ങൾക്ക് അംഗീകാരം ലഭിച്ചു, അഭിനന്ദനങ്ങൾ ലഭിച്ചു. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കുതിച്ചുചാട്ടമുണ്ടായി, ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി, കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്(കെ പി പി എൽ) കേരളത്തിൻ്റെ അഭിമാനമായി മാറി, റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു, നിരവധി ദേശീയ-അന്തർ ദേശീയ സ്ഥാപനങ്ങൾ കേരളത്തിലേക്ക് കടന്നുവന്നു, വ്യവസായനയം 2023 കൊണ്ടുവന്നു. കേരളത്തിന് ഒരു പുതിയ മുഖം ലഭിച്ചു. നേട്ടങ്ങൾ അനവധിയുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ടതും സമൂലമായ മാറ്റം കേരളത്തിൽ സാധ്യമായിക്കൊണ്ടിരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നതുമായ ചിലത് ഈ അവസരത്തിൽ പ്രതിപാദിക്കാം.

*ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് 28 ൽ നിന്നും 15 ആം സ്ഥാനത്തേക്ക് കേരളം മുന്നേറി.

*എം.എസ്.എം.ഇ മേഖലയിൽ രാജ്യത്തെ ബെസ്ററ് പ്രാക്ടീസ് അംഗീകാരം കേരളത്തിൻ്റെ സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചു.

*ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 5 വ്യവസായ പാർക്കുകൾ എന്ന നിലയിൽ കേരളത്തിലെ 5 കിൻഫ്ര പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചു.

*എല്ലാം ചുവപ്പ് നാടയിലെന്ന കഥകൾ പഴങ്കഥയാക്കിക്കൊണ്ട് ധാരണാപത്രം ഒപ്പിട്ട് 10 മാസം കൊണ്ട് ടാറ്റ എലക്സിക്ക് കെട്ടിടം കൈമാറി. 9 നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നാം കൈമാറിയത്. കഴിഞ്ഞ ദിവസം ഇതേ കിൻഫ്ര ഫിലിം ആൻ്റ് വീഡിയോ പാർക്കിൽ 2 ലക്ഷം ചതുരശ്ര അടിയിൽ മറ്റൊരു കെട്ടിടം കൂടി നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.

*ഒന്നര വർഷത്തിനുള്ളിൽ മീറ്റ് ദി ഇൻവസ്റ്റർ വഴി 11,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ച നാടായി കേരളം മാറി.

*നമ്മുടെ വികസനത്തിൻ്റെ തോത് വ്യക്തമാക്കിക്കൊണ്ട് ഈ സാമ്പത്തിക വർഷം വ്യവസായ വളർച്ചാ നിരക്ക് 17.3 % ആയും ഉൽപ്പന്ന നിർമ്മാണമേഖലയിൽ വളർച്ചാ നിരക്ക് 18.9 % ആയും ഉയർന്നു.

*ഇന്ത്യയിലെ ലീഡിങ്ങ് ദിനപത്രമായ ദൈനിക് ഭാസ്കർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന് 10,000 ടൺ പത്രക്കടലാസിനുള്ള ഓർഡർ നൽകിയത് നശിച്ചുപോയേക്കുമായിരുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനത്തെ തിരിച്ചുകൊണ്ടുവന്ന സംസ്ഥാന സർക്കാരിനുള്ള അംഗീകാരം കൂടിയാണ്.

*ആയിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കെ.എസ്.ഐ.ഡി.സി മെഗാഫുഡ് പാർക്കിൻ്റെ പ്രവർത്തനമാരംഭിക്കാൻ സാധിച്ചതും ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്.

*സംസ്ഥാന സർക്കാരിന് കീഴിലുള്ള കിൻഫ്ര കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 1882 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കൊണ്ടുവന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടമാണ്.

*ഈ സർക്കാർ വന്നതിനു ശേഷം നടപ്പിലാക്കിയ പരിഷ്കാരങ്ങളും പദ്ധതികളും വ്യവസായ രംഗത്തെ കുതിപ്പിന് ഏറെ സഹായകമായിട്ടുണ്ട്.

*ലൈസൻസുകൾ അതിവേഗം ലഭ്യമാക്കുന്നതിനായി ആരംഭിച്ച കെ-സ്വിഫ്റ്റ് വഴി 5 മിനുട്ട് കൊണ്ട് 50 കോടി രൂപ വരെയുള്ള സംരംഭങ്ങൾ ആരംഭിക്കാൻ ഇന്ന് കേരളത്തിൽ സാധിക്കുന്നുണ്ട്.

*സംരംഭകരുടെ പരാതികളിന്മേൽ ഒറ്റത്തവണ തീർപ്പാക്കൽ സാധ്യമാക്കുന്നതിനായി 13 ജില്ലകളിലും 'മീറ്റ് ദി മിനിസ്റ്റർ' പ്രോഗ്രാം സംഘടിപ്പിച്ചു.

*50 കോടി രൂപയ്ക്ക് മുകളിലുള്ള സംരംഭങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമാക്കുന്നതിനായി നിയമനിർമ്മാണം.

*ഈ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന പരാതി പരിഹാര സംവിധാന(ഗ്രീവൻസ് റിഡ്രസ്സൽ സിസ്റ്റം)ത്തിലൂടെ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുകൽപ്പിക്കുന്നതിനൊപ്പം തന്നെ പരാതി പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.

*സ്ഥാപനങ്ങളിലെ എല്ലാ പരിശോധനകളും കേന്ദ്രീകൃതമായും സുതാര്യമായും നടപ്പിലാക്കുന്നതിന് കെ-സിസ് സംവിധാനം കൊണ്ടുവന്നു. പതിനായിരത്തിലധികം പരിശോധനകൾ നടന്നുകഴിഞ്ഞു. ഇതുവരെയായി ഒരു പരാതി പോലും ഉണ്ടായിട്ടില്ല എന്നത് ഈ സംവിധാനത്തിൻ്റെ വിജയമാണ്.

*സംരംഭകർ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും 9846441445 എന്ന വാട്സാപ്പ് കോണ്ടാക്റ്റ് നമ്പറിലേയ്ക്ക് സന്ദേശമായിട്ട് അയച്ചാൽ 7 ദിവസം കൊണ്ട് പരിഹാരം കാണുന്ന ചാറ്റ് വിത്ത് മിനിസ്റ്റർ, എല്ലാ നിക്ഷേപങ്ങൾക്കും സഹായം ലഭ്യമാക്കാനും നിലവിലെ സംരംഭങ്ങളെ കൈപിടിച്ചുയർത്താനുമായി സർക്കാർ കൊണ്ടുവന്ന ഇൻവസ്റ്റ് കേരള ഹെൽപ് ഡെസ്ക്(18008901030) ടോൾ ഫ്രീ കോൾ സെൻ്റർ സംവിധാനം എന്നിവയും വിജയം കണ്ടു.

*2021 ഒക്ടോബറിൽ ആരംഭിച്ച് ഒന്നരവർഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത വ്യവസായ വകുപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇൻവെസ്റ്റർ. 29 കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് തയ്യാറായി.

*ലോകത്തിലെ തന്നെ എയറോസ്പേസ്/ഡിഫൻസ് മേഖലയിലെ പ്രധാനികളായ സഫ്രാൻ കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് ആരംഭിച്ചു.

*സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എറണാകുളം ജില്ലയിൽ പൂർത്തീകരിച്ച അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിന്റെയും ശാസ്ത്രസാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്‌ഘാടനം നിർവഹിച്ചത് രണ്ടാം വർഷത്തിലാണ്. ഇതാ കാലയളവിൽ തന്നെയാണ് 20 കോടി ചെലവിട്ട് കൊച്ചി സർവകലാശാലയിൽ സിന്തൈറ്റ് സ്ഥാപിക്കുന്ന ഇന്നവേഷൻ ലാബിൻ്റെ പ്രഖ്യാപനവും നടത്തിയത്.

*1500 കോടി രൂപയുടെ നിക്ഷേപമുള്ള വെൻഷ്വർ ആരംഭിച്ചതും 200 കോടി രൂപയുടെ നിക്ഷേപമുള്ള ക്രേസ് ബിസ്കറ്റ്സ് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിച്ചതും 2022ൽ തന്നെ. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 145 കോടി രൂപയുടെ പദ്ധതി കേരളത്തിൽ ആരംഭിച്ചത് കഴിഞ്ഞ മാസമാണ്.

സംസ്ഥാന സർക്കാരിൻ്റെ മറ്റൊരു ഫ്ലാഗ്ഷിപ്പ് പദ്ധതിയായ സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ പുതിയ തരംഗം സൃഷ്ടിക്കുകയാണ്. 8 പാർക്കുകൾക്ക് നിർമ്മാണ അനുമതി ലഭിച്ചുകഴിഞ്ഞു. ഓരോ പാർക്കിനും 3 കോടി രൂപ വരെ സാമ്പത്തിക സഹായം സർക്കാർ ലഭ്യമാക്കുന്നുണ്ട്.

*എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിൽ ദേശീയ അംഗീകാരം നേടിയ സംരംഭക വർഷം ഈ സർക്കാരിൻ്റെ ഉൽപ്പന്നമാണ്. ഒരു വർഷം ശരാശരി 10,000 സംരംഭങ്ങളാരംഭിച്ചിരുന്ന കേരളത്തിൽ 2022-23 വർഷം 1,39,840 സംരംഭങ്ങൾ ആരംഭിച്ചതിന് പിന്നിലുള്ള ചാലകശക്തിയാണ് സംരംഭകവർഷം പദ്ധതി. 8422 കോടി രൂപയുടെ നിക്ഷേപവും 3,00,056 തൊഴിലും ഈ പദ്ധതിയിലൂടെ കേരളത്തിലുണ്ടായി. 40,000ത്തിലധികം വനിതാ സംരംഭകർ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നത് ശ്രദ്ധേയമാണ്.

*എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ ആരംഭിച്ചു എല്ലാ പഞ്ചായത്തുകളിലും ഇൻ്റേണുകളെ നിയമിക്കുകയും ഹെൽപ് ഡെസ്കുകൾ ആരംഭിക്കുകയും ചെയ്തു

*എം എസ് എം ഇ സംരംഭം ആരംഭിക്കുന്നതിന് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ.

*2023-24ൽ ഒരു ലക്ഷം എം.എസ്.എം.ഇ ആരംഭിക്കുന്നതിനായി സംരംഭക വർഷം 2 പദ്ധതി ആരംഭിച്ചു.

*തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി വളർത്തുന്നതിന് സർക്കാരിൻ്റെ സഹായം ലഭ്യമാക്കുന്ന മിഷൻ 1000 പദ്ധതി ആരംഭിച്ചു.

*1000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന മെയ്ക്ക് ഇൻ കേരള പദ്ധതി ആരംഭിച്ചു.

*പി എസ് സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികളിലേക്കുള്ള നിയമനം നടത്താൻ പൊതുമേഖലാ റിക്രൂട്ട്മെൻ്റ് ബോർഡ് സ്ഥാപിച്ചു.

*പുതിയ വ്യവസായ നയം പുറത്തിറക്കി.

*ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിച്ചു. ഈ മേഖലയ്ക്ക് മാത്രമായി പ്രത്യേകമായ എക്സ്പോ സംഘടിപ്പിച്ചു.

*കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത് നവീകരിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച കെൽ-ഇ.എം.എൽ കാസർഗോഡ് പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കകം അന്താരാഷ്ട്ര ഓർഡറുകളടക്കം നേടിയെടുത്തു.

*കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ് കുടിശ്ശികയുൾപ്പെടെ തീർത്തു നവീകരിച്ച് പുതുതായി നിർമ്മിച്ച കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് വാണിജ്യോൽപാദനത്തിലേക്ക് കടന്നു. ഇന്ത്യയിൽ തന്നെ പ്രധാനപ്പെട്ട 25ലധികം പത്രമാധ്യമങ്ങൾക്ക് കെപിപിഎൽ ഇപ്പോൾ കടലാസ് വിതരണം ചെയ്യുന്നു.

*റബ്ബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ 1050 കോടി രൂപയുടെ പദ്ധതിയായ കേരള റബ്ബര്‍ ലിമിറ്റഡിൻ്റെ നിർമ്മാണം നടന്നുവരുന്നു.

*ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി - ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി 2220 ഏക്കര്‍ ഭൂമി അതിവേഗം ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.

*ഇന്ത്യയിലെ രണ്ടാമത്തെതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രക്രിയ അവസാനഘട്ടത്തിൽ.

*1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലും പ്രതീക്ഷിക്കുന്ന ആലപ്പുഴ മെഗാ ഫുഡ് പാർക്ക് പ്രവർത്തനം ആരംഭിച്ചു.

*തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ 80,000 ചതുരശ്രയടി വിസ്തീര്‍ണത്തിൽ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം നാടിന് സമർപ്പിച്ചു.

*പുഴയ്ക്കൽ പാടം സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാർ.

*ഭാവിയുടെ പദാർത്ഥമായ ഗ്രഫീൻ്റെ ഉത്പാദനത്തിനും വികസനത്തിനുമായി ഇന്ത്യ ഇന്നവേഷൻ സെൻ്റർ ഫോർ ഗ്രഫീൻ ആരംഭിക്കുന്നതും നമ്മുടെ കേരളത്തിൽ.

*കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ചേർന്ന് വ്യവസായ പാർക്കുകൾ(ക്യാമ്പസ് ഇൻ്റസ്ട്രിയൽ പാർക്ക്)

*ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി.

*കയർ മേഖലയിൽ 60 വർഷക്കാലമായി കേവലം മൂന്ന് രൂപയായിരുന്നു തൊഴിലാളികളുടെ അടിസ്ഥാന ശമ്പളമായി നിലനിന്നിരുന്നതെങ്കിൽ ഇപ്പോൾ അടിസ്ഥാന ശമ്പളം 667 രൂപയാക്കി ഉയർത്തി.

*സംസ്ഥാനത്തിന്റെ ഖാദി ഉൽപന്നങ്ങൾ ആഗോള ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ‘കേരള ഖാദി’ എന്ന പേരിൽ പ്രത്യേക ബ്രാൻഡ്.

*ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഖാദി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി ഫ്ലിപ്പ്കാർട്ടുമായി ധാരണാപത്രം ഒപ്പുവച്ചു.

*കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരനത്തിന് വേണ്ടി 37 കോടി രൂപ അനുവദിച്ചു

*ഗ്രാറ്റുവിറ്റി കുടിശ്ശിക കൊടുത്തുതീർത്തുകൊണ്ട് എല്ലാവർക്കും പിരിയുന്ന ഘട്ടത്തിൽ തന്നെ ഗ്രാറ്റുവിറ്റി നൽകുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തു.

*കേരള കൈത്തറി ബ്രാൻ്റ് ആരംഭിച്ചു

*ചേന്ദമംഗലത്ത് കൈത്തറി ഗ്രാമത്തിന് തറക്കല്ലിട്ടു. 1.9 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും.

കേരളത്തിൽ ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികൾ നമ്മുടെ നാട് ഏത് ദിശയിലേക്ക് സഞ്ചരിക്കുന്നു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്.

1) പെട്രോകെമിക്കൽ പാർക്ക്, കൊച്ചി

2) കൊച്ചി ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി)

3) ഗിഫ്റ്റ് സിറ്റി

4) സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (ഘട്ടം-II),കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്ക്

5) ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചി (ഘട്ടം-II)

6) സ്പൈസസ് പാർക്ക്, തൊടുപുഴ, ഇടുക്കി

7) ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ, കാക്കനാട്, കൊച്ചി

8 ) കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, മട്ടന്നൂർ, കണ്ണൂർ

9) കിൻഫ്ര റൈസ് ടെക്‌നോളജി പാർക്കുകൾ, പാലക്കാട്, ആലപ്പുഴ

10) വ്യാവസായിക ജലവിതരണം, കൊച്ചി, പാലക്കാട് (കിൻഫ്ര )

11) കിൻഫ്ര മെഗാ ഫുഡ് പാർക്ക് (ഘട്ടം-II), പാലക്കാട്

12) മെഡിക്കൽ ഉപകരണ പാർക്ക് (മെഡ്‌സ്പാർക്ക്) - തിരുവനന്തപുരം

13) ഇൻഡസ്ട്രിയൽ പാർക്ക്, കുറ്റിയാടി

14) കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ സ്പേസ് (കെഐഎസ്), കാസർകോട്

15) കണ്ണൂരിലെ ലാൻഡ് ബാങ്ക്

16) 10 മിനി ഫുഡ് പാർക്ക്

17) ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ

18) വയനാട് കോഫീ പാർക്ക്

19) ഗ്ലോബൽ ആയൂർവേദ വില്ലജ് - വർക്കല

20) ചേന്ദമംഗലം കൈത്തറി ഗ്രാമം

ഈ പദ്ധതികൾ പൂർത്തിയാക്കുന്നതിനൊപ്പം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള വിഴിഞ്ഞം വ്യവസായ ഇടനാഴി പോലുള്ള ബൃഹത്ത് പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് 2022-23നേക്കാൾ മികച്ച 2023-24 ഞങ്ങൾ സാധ്യമാക്കും. ആ ഉറപ്പ് നൽകിക്കൊണ്ട് രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികം ഞങ്ങൾ ജനങ്ങൾക്കൊപ്പം ആഘോഷിക്കുകയാണ്.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.