Skip to main content

നോട്ടു നിരോധനം കള്ളപ്പണക്കാരെ സഹായിക്കാൻ

കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സർക്കാർ ഇടക്കിടെ നോട്ടു നിരോധിക്കുന്നത്. ഇപ്പോൾ 2000 രൂപാ നോട്ട് കേന്ദ്രസർക്കാർ നിരോധിച്ചതും കള്ളപ്പണക്കാർക്ക് വേണ്ടിയാണ്. 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചത് മൂലം ഒരു ശതമാനം പോലും കള്ളനോട്ടുകൾ പിടിച്ചെടുക്കാനായില്ല എന്നത് റിസർവ് ബാങ്ക് തന്നെ വ്യകത്മാക്കിയ കാര്യമാണ്. രാജ്യത്തിന്റെ വളർച്ചയെ തന്നെ ഇല്ലാതാക്കി ജനങ്ങളെ പൊരിവെയിലത്ത് ക്യൂ നിർത്തിയ നരേന്ദ്ര മോദി സർക്കാർ വീണ്ടും വീണ്ടും ജനദ്രോഹ നയങ്ങൾ ആവർത്തിക്കുകയാണ്. രണ്ടായിരത്തിന്റെ നോട്ടു നിരോധനത്തിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കള്ളപ്പണക്കാരെ സഹായിക്കാൻ തന്നെയാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.