Skip to main content

കേരളം ഇനി സമ്പൂർണ ഇ – ഗവേണൻസ്‌ സംസ്ഥാനം

കേരളം ഇനി സമ്പൂർണ ഇ – ഗവേണൻസ്‌ സംസ്ഥാനം. പണമടയ്‌ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ – സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ്‌ ഇത്‌ സാധ്യമാക്കിയത്. സമ്പൂർണ ഇ – ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്‌ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ ഇ – ഗവേണൻസിന് സാധിക്കും.

സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പുവരുത്തും. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി നൽകും. ഫയൽ നീക്കത്തിനായി ഇ – ഓഫീസ് ഫയൽഫ്ലോ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വില്ലേജ് ഓഫീസ് തലംവരെ നടപ്പാക്കും. ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, കെട്ടിട രേഖകൾ, പൊതുവിതരണ സംവിധാനം, സാമൂഹ്യസുരക്ഷാ ധനവിനിയോഗം തുടങ്ങിയവ ഇതിനകം ഡിജിറ്റലായിക്കഴിഞ്ഞു. ഇ – ഡിസ്ട്രിക്ട്, കോർട്ട് കേസ് മാനേജ്‌മെന്റ്‌ സിസ്റ്റം (ഇ – കോർട്ട്), കെ – സ്വിഫ്റ്റ്, ഇ – ഹെൽത്ത്, ഇ – പിഡിഎസ്, ഡിജിറ്റൽ സർവേ മിഷൻ, ഇ – ആർഎസ്എസ്, സൈബർ ഡോം, കൈറ്റ് എന്നിവയും നടപ്പാക്കിവരികയാണ്.

ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ അസമത്വം ഇല്ലാതാക്കാൻ കെ ഫോണിലൂടെ സാധിക്കും. ഇന്റർനെറ്റ് സേവനങ്ങൾ പൗരന്റെ അവകാശമായി മാറ്റിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കണക്ടിവിറ്റി ലഭ്യമാക്കിയാല്‍ മാത്രം പോരാ, ഇന്റര്‍നെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതു കൂടിയുണ്ട്. അതിനു വേണ്ടി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ ‘ഡിജി കേരള’ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നു. കേന്ദ്ര സർക്കാർ മുൻവർഷങ്ങളിൽ നടത്തിയ ദേശീയ ഇ – സർവീസ് ഡെലിവറി അസസ്‌മെന്റ്‌ സർവേകളിലും കേരളം മുന്നിലാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.