Skip to main content

അഴിമതിയോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല

അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍വീസ് മേഖലയില്‍ എല്ലാവരും അഴിമതിക്കാരല്ല. എന്നാല്‍ ചിലര്‍ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരും സർവീസിലുണ്ട്. അഴിമതി നടത്തുന്നവര്‍ക്ക് എല്ലാക്കാലവും രക്ഷപ്പെട്ട് നടക്കാൻ കഴിയില്ല.

അഴിമതിയിലൂടെ എത്രമാത്രം ദുഷ്പേര് വകുപ്പിനും സിവില്‍ സര്‍വീസിനും നാടിനും ഉണ്ടാകും എന്ന് ചിന്തിക്കണം. ചിലർ സാങ്കേതികമായി കെെക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാൽ കൂടെയുള്ളവർ അറിയാതെ അഴിമതി സാധ്യമാകുമോ? ഇന്നത്തെ കാലം ഒന്നും അതീവ രഹസ്യമല്ല. പിടികൂടിയാല്‍ അതിന്റേതായ പ്രയാസം അനുഭവിക്കേണ്ടിവരും.

കേരളം അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ഭരണനിര്‍വഹണം ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് അനുഭപ്പെടുക പ്രധാനമാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ വേഗത കൂട്ടി. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ നല്ല പുരോഗതിയുണ്ടായി. എന്നാല്‍ ചിലയിടങ്ങളില്‍ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല. ആ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. ജനങ്ങളെ ജീവനക്കാർ ശത്രുക്കളായി കാണരുത്. ജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കണം. ഉദ്യോഗസ്ഥര്‍ ജനസൗഹൃദ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകണം.

 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.