Skip to main content

രാജ്യത്തിന് മാതൃകയായി ഉയരാൻ കേരളത്തിനായി

വിവിധ രംഗങ്ങളിലും മേഖലകളിലും രാജ്യത്തിനു മാതൃകയായി ഉയരാൻ കേരളത്തിനു കഴിഞ്ഞു. സമ്പൂർണ ഇഗവേണൻസ്‌ നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. തൊള്ളായിരത്തിലേറെ സർക്കാർ സേവനങ്ങൾ ഇന്ന്‌ ഓൺലൈനായി നൽകാൻ കഴിയുന്നു. ഇന്റർനെറ്റ്‌ പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനവും അതിദാരിദ്ര്യം ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 3.5 ലക്ഷം കുടുംബങ്ങൾക്ക്‌ വീടു നിർമിച്ചു നൽകി. മൂന്നു ലക്ഷം പേർക്ക്‌ പട്ടയം നൽകി. 2,07,000 പേർക്ക്‌ പിഎസ്‌സി വഴി നിയമനം നൽകി. 30,000 പുതിയ തസ്‌തിക സൃഷ്ടിച്ചു. 63 ലക്ഷം പേർക്ക്‌ 1600 രൂപ വീതമാണ്‌ ക്ഷേമ പെൻഷനായി നൽകുന്നത്‌. ഇത്‌ രാജ്യത്ത്‌ ഏറ്റവും ഉയർന്നതാണ്‌. രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ലാബ്‌, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഗ്രാഫീൻ സെന്റർ, വാട്ടർ മെട്രോ എന്നിവയും കേരളത്തിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കിനും ശിലയിട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന്‌ പൊതു വിദ്യാഭ്യാസ മേഖലയിൽ 3800 കോടിയും പൊതുജനാരോഗ്യ മേഖലയിൽ 19,000 കോടിയുമാണ്‌ സർക്കാർ ചെലവഴിച്ചത്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തുമ്പോൾ 2016ൽ 12 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക്‌ അഞ്ചു ശതമാനമായി കുറയ്‌ക്കാനായി.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.