Skip to main content

മതേതര ജനാധിപത്യ, ഫെഡറൽ പ്രത്യേകതകൾ നിലനിൽക്കുമോയെന്ന്‌ ഭയപ്പെടുന്ന കാലത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌

പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ രാജവാഴ്‌ചയുടെ പ്രതീകമായ ചെങ്കോലിന്‌ പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത്‌ ഇന്ത്യൻ ഭരണഘടന ആയിരുന്നു. പാർലമെന്ററി ജനാധിപത്യ ഭരണഘടനയിലൂടെ നിലവിൽവന്ന രാജ്യത്തെ പാർലമെന്റിൽ ഭരണഘടനയ്ക്കായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നത്. മതേതര ജനാധിപത്യ, ഫെഡറൽ പ്രത്യേകതകൾ നിലനിൽക്കുമോയെന്ന്‌ ഭയപ്പെടുന്ന കാലത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. ഭരണഘടന പ്രകാരം പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉദ്‌ഘാടന ചടങ്ങിൽനിന്ന്‌ മാറ്റിനിർത്തപ്പെട്ടു. രാജ്യത്തെ ഏതു ദിശയിലേക്കാണ്‌ കൊണ്ടുപോകുന്നതെന്ന സൂചനയാണ്‌ ഇതു നൽകുന്നത്‌. പുതിയ ഇന്ത്യ മതനിരപേക്ഷമാകില്ലെന്ന സൂചന ഭയാനകമാണ്‌.
വൈദേശികമായ എന്തിനെയും ചെറുക്കുമെന്നാണ്‌ സംഘപരിവാർ പറയുന്നത്‌. ഇന്നു കാണുന്ന ജനാധിപത്യം, സമത്വം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം, തൊഴിലിടങ്ങളിലെ സ്ത്രീകൾ എല്ലാം വിദേശത്തുനിന്ന്‌ കൈക്കൊണ്ടവയാണ്‌. ഇതിനെയെല്ലാം ഇല്ലാതാക്കുമെന്നാണ്‌ സംഘപരിവാർ പ്രഖ്യാപിക്കുന്നത്‌. കേന്ദ്രത്തിന്റേതിൽനിന്ന്‌ വ്യത്യസ്തമായ ബദൽ നിലപാടുകളിലൂടെ ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ്‌ കേരളം. എല്ലാ വിഭാഗം ജനങ്ങൾക്കും കേരളം സാമൂഹ്യ, രാഷ്ട്രീയ തുല്യത ഉറപ്പാക്കുന്നുണ്ട്‌. അതേസമയം, കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. ഇതിനെല്ലാമെതിരെ ഒറ്റക്കെട്ടായി നിൽക്കണം.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.