Skip to main content

തൊഴിൽ പരിഷ്‌കാരം നടപ്പാക്കുമ്പോൾ തൊഴിലാളികളെ പരിഗണിക്കണം

തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്താത്ത, അവരുടെ വരുമാനത്തിൽ കുറവ്‌ വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ല. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും തൊഴിലുടമകൾക്ക്‌ ന്യായമായ വിധത്തിൽ ബിസിനസ്‌ ചെയ്യാൻ സൗകര്യമുണ്ടാകുന്നതിനും സംഘടന എതിരല്ല. നാടിന്റെ പൊതുവായ വികസനവും വളർച്ചയും ലക്ഷ്യംവച്ചാണ്‌ സിഐടിയു പ്രവർത്തിക്കുന്നത്.

തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാനുള്ള ഭേദഗതികൾ 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിൽ നടപ്പാക്കണം. ചുമട്ടുമേഖലയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാവർക്കും തൊഴിൽസംരക്ഷണം വേണം. കോടതികൾക്ക്‌ ഇടപെടാനുള്ള പഴുത്‌ നിയമത്തിൽ ഉണ്ടാകാൻ പാടില്ല. ഭദ്രവും യുക്തവുമായ തീരുമാനത്തിലേക്ക്‌ സർക്കാർ പോകണം.

പാർലമെന്റ്‌ പാസാക്കിയ ലേബർ കോഡിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിന്‌ ഒരു വ്യവസ്ഥയുമില്ല. ജോലി സമയം ദിവസം എട്ടുമണിക്കൂർ എന്ന തത്വം ബലികഴിക്കുന്നതാണ്‌ ലേബർ കോഡിലെ വ്യവസ്ഥ. കേരളത്തിൽ മാത്രമാണ്‌ തൊഴിലാളിക്ക്‌ ക്ഷേമപെൻഷനുള്ളത്‌. കേരളത്തിൽ മുപ്പതോളം ക്ഷേമപെൻഷനുണ്ട്‌. ഏകദേശം 58 ലക്ഷം തൊഴിലാളികൾ ഈ ക്ഷേമപദ്ധതിയിൽ അംഗങ്ങളാണ്‌. കേരളത്തിന്‌ വെളിയിൽ അങ്ങനെയൊരു പദ്ധതിയോ, തൊഴിലാളിക്ക്‌ ജോലി സുരക്ഷിതത്വം നൽകുന്ന പദ്ധതികളോ നിലവിലില്ല.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.