Skip to main content

ഒഡീഷയിലുണ്ടായത് അതിദാരുണ ദുരന്തം

അതിദാരുണമായ ഒരു ദുരന്തമാണ് ഇന്നലെ ഒഡീഷയിലെ ബാലസോറിലുണ്ടായത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് നിറുത്തിയിട്ടിരുന്ന ഒരു ചരക്കു വണ്ടിയിൽ ഇടിച്ചു മറിഞ്ഞു. തുടർന്ന് അതിൻറെ ബോഗികളുടെ മേൽ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന തീവണ്ടി വന്നു കയറുകയുമായിരുന്നു എന്നാണ് അറിയുന്നത്. നൂറു കണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കേരളത്തിലേക്കും മറ്റും വരികയായിരുന്ന തൊഴിലാളികളാണ് മരിച്ചവരിൽ വലിയൊരു പങ്കും എന്നാണ് മനസ്സിലാക്കുന്നത്.

തീവണ്ടി യാത്ര സംബന്ധിച്ച സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇന്നും ഇത്രയും വലിയ ഒരു അപകടം ഒഴിവാക്കാനാവേണ്ടതാണ്. നമ്മുടെ റെയിൽവേ സുരക്ഷയ്ക്ക് സർക്കാർ എന്ത് ചെയ്യുന്നു എന്നത് വിശദമായി വിലയിരുത്തപ്പെടണം. തീവണ്ടി അപകടം തടയാൻ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെ മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ മറ്റ് അവകാശവാദങ്ങളിലെല്ലാം പോലെ ഫലത്തിൽ ഇല്ല എന്നതാണ് അവസ്ഥ.

2014ൽ നരേന്ദ്ര മോദി സർക്കാർ വന്നത് മുതൽ നമ്മുടെ രാജ്യത്തെ ഓരോ പൊതു സംവിധാനത്തിൻറെയും വളർച്ച തടയപ്പെടുകയും അവയെ മനഃപൂർവം തകർക്കുകയും ചെയ്യുകയാണ്. തപാൽ, ടെലിഫോൺ, പൊതുമേഖലാ വ്യവസായങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സൈന്യം, കൃഷി, ശാസ്ത്രം, സാംസ്കാരിക രംഗം എന്നിങ്ങനെ എല്ലാ രംഗത്തും വലിയ തകർച്ച ഉണ്ടായി. ഇന്ത്യയോട് ശത്രുത ഉള്ള ഒരു വിദേശഭരണകൂടം രാജ്യത്തെ തകർക്കുന്ന പോലെയാണ് മോദി സർക്കാർ ഈ ദേശദ്രോഹം കാണിക്കുന്നത്.

ഈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങൾ ഇതോടെ അനാഥമാവുകയാണ്. പ്രത്യേകിച്ചും അന്നം നേടുന്ന തൊഴിലാളികളാണ് മരിച്ചത് എന്നതിനാൽ. പരുക്കേറ്റവർക്കും ജീവിതം ഇനി ഒരു ചോദ്യചിഹ്നമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാധ്യസ്ഥമാണ്. തീവണ്ടിയിൽ യാത്ര ചെയ്ത ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പൂർണമായും റെയിൽവേയുടേതായിരുന്നു.

 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.