കേരളത്തിന്റെ സാങ്കേതിക വിപ്ലവത്തിന് ഇന്ന് സമാരംഭം കുറിക്കുകയാണ്. നൂതന സാങ്കേതികവിദ്യയുടെ വിതരണത്തിൽ ലോകത്തിനു തന്നെ മാതൃകയാവുന്ന ജനകീയ ബദലായി മാറിയ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ ഹൈ സ്പീഡ് കണക്ടിവിറ്റിയിലൂടെ കേരളത്തിന്റെ നാനാഭാഗങ്ങൾ ബന്ധിപ്പിക്കാൻ പോവുകയാണ്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും കെ ഫോൺ എത്തും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ നൂറ് വീടുകളിലാണ് കെ ഫോൺ എത്തുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ കണക്ടിവിറ്റി ഉടൻ തന്നെ സാധ്യമാകും. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അറിവിന്റെ പുതിയ വാതിലുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ മുമ്പിൽ തുറക്കുകയാണ്. സാങ്കേതികവിദ്യയുടെ വിതരണത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും മുൻനിരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളിൽ കെ ഫോൺ സൗകര്യം സൗജന്യമായി ലഭ്യമാക്കും. എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന ഫോൺ കേരളത്തെ സാങ്കേതികമായി ഒന്നിപ്പിക്കും. ഇന്റർനെറ്റ് രംഗത്തെ ഈ ജനകീയ കുതിപ്പ് വിവരസാങ്കേതിക രംഗത്തെ സമാനതകളില്ലാത്ത മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തെ ഈ ചരിത്ര പദ്ധതി അടയാളപ്പെടുത്തുക തന്നെ ചെയ്യും.