Skip to main content

വികസനത്തെ സ്തംഭിപ്പിക്കാനാണ്‌ പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്

കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന എല്ലാ പദ്ധതികളെയും എതിർത്ത്‌ വികസനത്തെ സ്തംഭിപ്പിക്കാനാണ്‌ പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. 20 ലക്ഷം നിർധനർക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ കൊടുക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനത്തിന്‌ പ്രതിപക്ഷം പങ്കെടുത്തില്ല. എഐ ക്യാമറയ്‌ക്ക്‌ മുന്നിൽ നടത്തിയ സമരത്തിൽ നാമമാത്രമേ ആളുണ്ടായുള്ളൂ. ഏത്‌ വികസന പദ്ധതിയിലും നിഷേധാത്മക നിലപാടെടുക്കുന്ന പ്രതിപക്ഷം കളവ്‌ പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌.

കടന്നാക്രമണങ്ങൾ നടത്തി സിപിഐ എമ്മിലേക്ക്‌ ആളുകൾ വരുന്നത്‌ പ്രതിരോധിക്കുകയെന്നതാണ്‌ എൺപതുകൾ മുതൽ ആർഎസ്‌എസ്‌ സ്വീകരിച്ച നിലപാട്‌. ഇപ്പോഴും അത്‌ തുടരുന്നുണ്ട്‌. അതുകൊണ്ടൊന്നും സിപിഐ എമ്മിനെ പ്രതിരോധിക്കാനായില്ല. ഏകപക്ഷീയമായ കൊലപാതകങ്ങൾ ഉണ്ടാകുമ്പോഴും അതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകയാണ്‌ സിപിഐ എം ചെയ്യുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.