Skip to main content

തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടും

മഹാരാജാസിലെ മാർക്ക്‌ലിസ്‌റ്റ്‌ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. നടപടി സ്വീകരിക്കുന്നതിന്‌ മാധ്യമപ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും.ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്താലും അവരൊക്കെ കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഏഷ്യാനെറ്റ്‌ റിപ്പോർട്ടർ ഗൂഢാലോചനയിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ അത്‌ പുറത്തുകൊണ്ടുവരണം. കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. ഈ കേസ് തികച്ചും വ്യത്യസ്‌തമാണ്. ആരെയെങ്കിലും പ്രതിയാക്കണമെന്നോ, ഒഴിവാക്കണമെന്നോ പറയാനാകില്ല. എസ്‌എഫ്‌ഐക്കെതിരെ ഗൂഢാലോചന നടത്തി ക്യാമ്പയ്‌ൻ നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞ്‌ നടന്നാൽ അംഗീകരിക്കില്ല.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.