സംസ്ഥാനത്ത് വൻസാധ്യതയുള്ള ബഹിരാകാശ സാങ്കേതികമേഖലയിൽ നൈപുണ്യ നവീകരണത്തിന് സർക്കാർ സൗകര്യമൊരുക്കും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ പലതും ഒരുഘട്ടം കഴിയുമ്പോഴാണ് ഇവിടെനിന്ന് മാറിപ്പോകുന്നത്. മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇതിന് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിനാണ് ഓരോ മേഖലയിലും നൈപുണ്യ നവീകരണത്തിന് എൽഡിഎഫ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഐബിഎം കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് 100 പേരുമായാണ്. ഒരുവർഷംകൊണ്ട് 300 പേരെ എടുക്കാനായിരുന്നു അവരുടെ പദ്ധതി. അതിനാവശ്യമായ നൈപുണ്യ നവീകരണസൗകര്യം ചെയ്തുകൊടുത്തു. അതിലൂടെ ഇപ്പോൾ 800 പേരെ റിക്രൂട്ട് ചെയ്തു. 500 പേരെക്കൂടി വീണ്ടും റിക്രൂട്ട് ചെയ്യുകയാണ്. ഇത്തരത്തിൽ സംരംഭകർക്ക് ആവശ്യമായ സഹായങ്ങളെല്ലാം സർക്കാർ ചെയ്യും.