Skip to main content

സഖാവ് പി കെ കുഞ്ഞച്ചൻ ഓർമ്മദിനം

സഖാവ് പി കെ കുഞ്ഞച്ചന്റെ വേർപാടിന് മുപ്പത്തിരണ്ട് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളോടും സാമൂഹ്യ അനീതിയോടും സന്ധിയില്ലാതെ സമരം ചെയ്ത സഖാവ്, പാർടി കേന്ദ്ര കമ്മിറ്റി അംഗമായും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂറിലെ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച സഖാവ്, കേരളത്തിൽ കർഷകത്തൊഴിലാളി യൂണിയൻ കെട്ടിപ്പടുക്കുന്നത്തിൽ പ്രധാന പങ്ക് വഹിച്ചു. രാജ്യസഭയിലും നിയമസഭയിലും മികച്ച പാർലിമെന്ററിയൻ പ്രവർത്തനം സഖാവ് കാഴ്ച്ച വച്ചു. ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭീകര മർദ്ദനത്തിന് ഇരയായ സഖാവ് സമര- പ്രക്ഷോഭങ്ങളിലെ ആവേശ സാന്നിധ്യമായിരുന്നു. പ്രതിസന്ധിഘട്ടത്തിലും മുന്നോട്ടുപോകാനും അവയെ മുറിച്ചു കടക്കാനും സഖാവ് പി കെ കുഞ്ഞച്ചന്റെ ഓർമ്മകൾ നമുക്ക് കരുത്തു പകരും.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.