Skip to main content

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം വർധിപ്പിക്കാൻ കേരളത്തിന് ലോകബാങ്കിന്റെ പിന്തുണ

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥാവ്യതിയാനംമൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാൻ കേരളത്തിന് 1228 കോടി രൂപ വായ്‌പ അനുവദിച്ച് ലോകബാങ്ക്. മുമ്പ്‌ അനുവദിച്ച 1023 കോടിക്കു പുറമെയാണിത്. ആറു വർഷത്തെ തിരിച്ചടവ്‌ ഇളവടക്കം 14 വർഷത്തെ കാലാവധിയുണ്ട്. തീരദേശ ശോഷണം തടയൽ, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളിൽ ആശ്വാസമേകുന്നതാണ്‌ നടപടി. വിവിധ പദ്ധതികൾ വഴി 50 ലക്ഷത്തോളം പേർക്ക് വെള്ളപ്പൊക്ക കെടുതികളിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. ഇത്തരം ദുരന്തങ്ങൾ സ്ത്രീകളും കർഷകരും ഉൾപ്പെടെയുള്ളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. തീരപ്രദേശം നശിക്കുന്നു. വനവിസ്തൃതി കുറഞ്ഞു. പമ്പാ നദീതടത്തിലെ ഉയർന്ന പ്രദേശങ്ങളിലും നദികളിലും കനത്തമഴ നാശംവിതയ്ക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം വർധിപ്പിക്കാൻ കേരളത്തെ പിന്തുണയ്ക്കുമെന്ന്‌ ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ അഗസ്‌റ്റെ ടാനോ കൗമേ പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനത്തിനായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി സ. പിണറായി വിജയൻ ലോകബാങ്ക്‌ മാനേജിങ്‌ ഡയറക്ടർ അന്ന വെർദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.