Skip to main content

മണിപ്പൂർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം

മണിപ്പൂർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം. വിഷയത്തിൽ പ്രതികരിക്കാൻ മോദി തയ്യാറാകണം. മണിപ്പൂരിലെ പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ഡൽഹിയിലുണ്ട്‌. ഇതുവരെ സമയം അനുവദിച്ചിട്ടില്ല. യുഎസ്‌ സന്ദർശനത്തിന്‌ പോകുന്നതിന്‌ മുമ്പായി പ്രതിപക്ഷ പാർടി പ്രതിനിധികളെ കാണണം. അമ്പത്‌ ദിവസത്തോളമായി കലാപം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബീരൻ സിങിന്‌ അധികാരത്തിൽ തുടരാൻ ധാർമികമായി അവകാശമില്ല. മുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്ന്‌ ബീരൻ സിങിനെ നീക്കണം. സമാധാന ചർച്ചകൾക്ക്‌ കേന്ദ്രം മുൻകയ്യെടുക്കണം. മണിപ്പൂരിൽ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുകയാണ്. അറുപതിനായിരത്തോളം പേർ അഭയാർത്ഥി ക്യാമ്പുകളിലാണ്‌. ബിജെപിയുടെ ഇരട്ടഎഞ്ചിൻ സർക്കാർ മണിപ്പുരിൽ വിപരീത ദിശകളിലാണ്‌ സഞ്ചരിക്കുന്നത്‌. മുഖ്യമന്ത്രിയെ നീക്കിയെങ്കിൽ മാത്രമേ അർത്ഥവത്തായ രീതിയിൽ സമാധാനചർച്ചകൾക്ക്‌ തുടക്കമിടാനാകൂ.
 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.