Skip to main content

ഉടമകളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയാണ് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി

ദിവസങ്ങളോളം മാധ്യമങ്ങൾ ചർച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ചിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. സിപിഐ എം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്. അത്തരം ഒരു കേസിൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ ചില നിരീക്ഷണങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ്. ഇന്ന് മാധ്യമങ്ങളിലോ അന്തിചർച്ചകളിലോ വിശദമായി ചിലപ്പോൾ നിങ്ങൾക്ക് കോടതി വിധിയിലെ ഈ നിരീക്ഷണം കാണാൻ കഴിഞ്ഞെന്നു വരില്ല. ക്യാപ്ഷനുകളിൽ തിരിച്ചടികളും പരാജയങ്ങളും ഇല്ലാതെ എല്ലാം 'ആശ്വാസത്തിൽ' ഒതുക്കിയ ദിവസമാണല്ലോ ഇന്ന്.
ഇന്നത്തെ ഹൈക്കോടതി ഉത്തരവ് വളരെ കൃത്യമായി തന്നെ മാധ്യമങ്ങൾക്ക് ചില നിർദേശങ്ങൾ നൽകുന്നുണ്ട്.
1. കേസ്‌ പരിഗണിക്കുന്ന വേളയിൽ ജഡ്‌‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത്‌ അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണം.
2. കേസ്‌ ജയിച്ചാൽ പോലും ഇത്തരം പരാമർശങ്ങൾ കക്ഷികൾക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന ഓർമപ്പെടുത്തൽ.
3. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണ്. മാധ്യമങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും ഈ സംരക്ഷണം ലഭിക്കണം.
4. ഈ നിരീക്ഷണങ്ങൾ കണക്കിലെടുത്ത് ഉത്തരവാദിത്വത്തോടെയുള്ള മാധ്യമ പ്രവർത്തന ശൈലി മാധ്യമങ്ങൾ സ്വീകരിക്കണം.
കോടതി സൂചിപ്പിച്ചത് വളരെ ഗൗരവത്തോടു കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉടമകളെ പ്രീതിപ്പെടുത്താന്‍, അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖമടച്ച് കിട്ടിയ അടിയാണ് ഈ വിധി.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.