Skip to main content

നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കെ സുധാകരൻ നിരന്തരം ന്യായീകരിക്കുന്നത്

ബിജെപിയും കോൺഗ്രസും തമ്മിൽ എന്തു വ്യത്യാസം? പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്. നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ പോയെന്ന് സുധാകരനും, സുധാകരനെ നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ കണ്ടു എന്നും മോന്‍സന്‍റെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ സുധാകരന്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ഇങ്ങനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. സുധാകരനെ ക്രൈംബ്രാഞ്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. തട്ടിപ്പുകാര്‍ക്ക് കൂട്ടു നില്‍ക്കുകയും അവരുടെ ബിസിനസ്സില്‍ പങ്കാളിത്തം വഹിച്ച് വഞ്ചനക്ക് കൂട്ടുനിന്ന കെപിസിസി പ്രസിഡന്‍റ് കേരളത്തിന് അപമാനമാണ്. സുധാകരന്‍റെ തട്ടിപ്പും, വഞ്ചനയും, കാപട്യവും അരി ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ആളുകൾക്കും മനസിലാകും ഡൽഹിയിൽ കുറ്റാരോപിതനായ എംപിയെ ബിജെപി. നേതാക്കൾ സംരക്ഷിക്കുന്നു. ഇവിടെ കേരളത്തിൽ കുറ്റാരോപിതനായ എംപിയെ കോൺഗ്രസ്‌ നേതാക്കൾ നിർലജ്ജം പിന്തുണക്കുന്നു. എന്തു വ്യത്യാസം? സോണിയായും പ്രിയങ്കയും ഇതിൽ പ്രതികരിക്കാൻ തയ്യാറാകുമോ? ഇക്കാര്യങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.