മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യത്തിന് നിലനിൽപ്പില്ല, രണ്ടും പരസ്‌പരം ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഹിന്ദുരാഷ്‌ട്രവാദത്തെ എതിർത്തതിനും മതനിരപേക്ഷതയ്‌ക്കായി നിലകൊണ്ടതിനുമാണ് ഗാന്ധി കൊലചെയ്യപ്പെട്ടത്. മുസ്ലിം രാഷ്‌ട്രമെന്ന നിലയിൽ പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് ഇന്ത്യ ഹിന്ദുരാഷ്‌ട്രമാകുന്നില്ലെന്നായിരുന്നു ഹിന്ദുത്വവാദികൾ ഉന്നയിച്ചത്. മതനിരപേക്ഷതയുടെ കാവലാളായി എക്കാലവും നിലകൊണ്ട ഇഎംഎസിന്റെ കൃതികൾ ഇന്നും പ്രസക്തമാണ്. വാജ്‌പേയി സർക്കാരിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് മരണത്തിന് തൊട്ടുമുമ്പെഴുതിയ ലേഖനത്തിൽപ്പോലും ബിജെപിയെക്കുറിച്ചും അവരുടെ ആശയങ്ങളെക്കുറിച്ചും ഇഎംഎസ് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.