ഒട്ടുമിക്ക മാധ്യമങ്ങളും നമുക്ക് എതിരാണ്. ഈ ഭൂമുഖത്ത് മാർക്സിസ്റ്റ് വിരുദ്ധവും വലതുപക്ഷ നിലപാടിന് പ്രചാരണം നടത്തുന്നതുമായ മാധ്യമങ്ങൾ കേരളത്തിലേത് പോലെ ലോകത്ത് എവിടെയുമില്ല. മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുന്നു. ആരുടേയും സർട്ടിഫിക്കറ്റല്ല കമ്മ്യൂണിസ്റ്റ് പാർടിയും തൊഴിലാളി വർഗ പ്രസ്ഥാനവും. മാനനഷ്ടക്കേസ് നൽകി പേടിപ്പിക്കാൻ കെ സുധാകരൻ നോക്കേണ്ട, പാർടിയും ദേശാഭിമാനിയും ശക്തമായിതന്നെ ഇതിനെ നേരിടും. മാനനഷ്ട കേസെന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മും ദേശാഭിമാനിയും. കോൺഗ്രസ് ക്രിമിനൽ കേസിനെ എന്തിനാണ് രാഷ്ട്രീയമായി നേരിടുന്നത്. കെപിസിസി അധ്യക്ഷൻ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസിലാണ്. മോൺസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ സുധാകരൻ തന്നെയല്ലെ വിവരങ്ങൾ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുനർജനി പദ്ധതിയിൽ വലിയ തട്ടിപ്പാണ് നടന്നത് എന്നാണ് വാർത്തകൾ വരുന്നത്. വിദേശത്ത് പോയി വീട് വെക്കാൻ പൈസ പിരിച്ച ശേഷം ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകളുടെ മുന്നിൽ പുനർജനിയുടെ ബോർഡ് വെച്ചു എന്നും വാർത്തകൾ വരുന്നുണ്ട്. പുനർജനി കേസിൽ തനിക്കും കെ സുധാകരന്റെ ഗതി വരുമെന്നോർത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സുധാകരന്റെ തട്ടിപ്പ് കേസിനെ പിന്തുണയ്ക്കുന്നത്.