Skip to main content

ഏകീകൃത സിവിൽ കോഡിനെ സിപിഐ എം ശക്തമായി എതിർക്കും

ഏകീകൃത സിവിൽ കോഡിനെ സിപിഐ എം ശക്തമായി എതിർക്കും. ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. അതോടൊപ്പം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും. ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതിലൂടെ രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്. ആർഎസ്‌എസും സംഘപരിവാറുമാണ്‌ പ്രധാമന്ത്രിയെ അണിയിച്ചൊരുക്കി ഏകീകൃത സിവിൽകോഡിന്‌ വേണ്ടി പ്രചാരണം നടത്തുന്നത്. ഇക്കാര്യത്തിൽ യോജിച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല.

ഏകീകൃത സിവിൽകോഡ്‌ നിയമനിർമാണം നടത്തുമെന്ന്‌ പ്രധാനമന്ത്രി പറയുന്നത്‌ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണ്‌. മതേതര ഇന്ത്യ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഏകീകൃത സിവിൽകോഡിനെ എതിർത്ത്‌ രംഗത്തുവരാനുള്ള സമയമായി. വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കും. എന്നാൽ കോൺഗ്രസിനെ പങ്കെടുപ്പിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസ്‌ എടുക്കുന്ന നിലപാട്‌ വിചിത്രമാണ്‌. അഖിലേന്ത്യാതലം മുതൽ താഴെത്തട്ടുവരെ പല നിലപാടാണ്‌. രാഹുൽ ഗാന്ധിയടക്കമുള്ളവർക്ക്‌ വ്യക്തമായി നിലപാട്‌ പറയാൻ കഴിയുന്നില്ല കോൺഗ്രസ് മന്ത്രി പോലും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു. അവസരവാദ പരമായ സമീപനമാണ് കോൺഗ്രസിനുള്ളത്.

സെമിനാറിലേക്ക് സമസ്‌തയെ ക്ഷണിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിക്കാവുന്ന എല്ലാവരും ആയി യോജിക്കും. മണിപ്പൂർ വിഷയത്തിൽ വിപുലമായ ക്യാംപയിനും സമരപരിപാടികളും സംഘടിപ്പിക്കും. സിപിഐ എം, സിപിഐ എംപിമാരുടെ പ്രതിനിധി സംഘം മണിപ്പുർ സന്ദർശിക്കും.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.