Skip to main content

മണിപ്പുരിൽ കേന്ദ്രം സമ്പൂർണ പരാജയം

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാരിനെപ്പോലെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സമ്പൂർണ പരാജയമാണ്. മൗനം വെടിയാത്ത പ്രധാനമന്ത്രിയുടെ മനോഭാവം മനുഷ്യത്വഹീനമാണ്‌. ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന ബിജെപി - ആർഎസ്‌എസ്‌ തന്ത്രമാണ്‌ മണിപ്പുരിലും നടപ്പാക്കുന്നത്‌. ഒരു വിഭാഗം മറ്റൊരു വിഭാഗവുമായി ഏറ്റുമുട്ടട്ടെ എന്ന കുതന്ത്രം രാജ്യവിരുദ്ധമാണ്‌. അമിത്‌ഷാ സന്ദർശിച്ചിട്ടും കൂട്ടക്കുരുതിയും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാൻ നടപടിയുണ്ടായില്ല. രാജ്യത്തെ തീവ്രവാദ സായുധ കക്ഷികളുമായി ഇടപാട്‌ നടത്തുന്നവരാണ്‌ ആർഎസ്‌എസും ബിജെപിയും. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ആർഎസ്‌എസും ബിജെപിയും തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന കുക്കി നേതാക്കളുടെ വെളിപ്പെടുത്തൽ ഇത്‌ അടിവരയിടുന്നു. ഈ വർഗീയ-വംശീയ കുതന്ത്രങ്ങളെ തുറന്നുകാട്ടാൻ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. അവർ ഡൽഹിയിൽ ആർഎസ്‌എസ്‌-ബിജെപി നേതാക്കളുടെ മടിയിലിരുന്ന്‌ സത്യം മൂടിവയ്‌ക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.