Skip to main content

ഏക സിവിൽ കോഡിനെ പിന്തുണച്ച ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ കെപിസിസി പരാതിപ്പെടുമോ

ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെപിസിസി നിലപാട് വ്യക്തമാക്കണം. ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെടാൻ പോലും കേരളത്തിലെ നേതാക്കൾ തയ്യാറാകുന്നില്ല. രാജ്യസഭയിൽ സ്വകാര്യ ബിൽ വന്നപ്പോൾ എതിർക്കാത്തവരാണ് കോൺഗ്രസ്. ഏക സിവിൽ കോഡിനെതിരെ കൂട്ടായ പ്രതിഷേധം വേണം. നിലപാടില്ലാത്ത കോൺഗ്രസിനെയും മത രാഷ്ട്രവാദികളായ ജമാഅത്ത് ഇസ്ലാമിയേയും ഇതിൽ കൂട്ടാൻ പറ്റില്ല. അത് കൊണ്ടാണ് സിപിഐ എം പ്രതിഷേധ കൂട്ടായ്മയിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.