Skip to main content

ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും

രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച്‌ മുന്നോട്ടു പോകും. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽകോഡ്‌ ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്‌നമാണ്‌. അത്‌ കക്ഷി രാഷ്‌ട്രീയമല്ല. അത്‌ ഫാസിസത്തിലേക്കുള്ള യാത്രയാണ്‌.

അതിനെ പ്രതിരോധിക്കാൻ യോജിക്കാവുന്ന മുഴുവൻ കക്ഷികളുമായി ചേർന്ന്‌ അതിവിശാലമായ ഐക്യപ്രസ്ഥാനമാണ്‌ ഉദ്ദേശിക്കുന്നത്. ലീഗിനോട്‌ തൊട്ടുകൂടായ്‌മയില്ല. ലീഗ്‌ എടുക്കുന്ന ഏതു ശരിയായ നിലപാടിനെയും സിപിഎ എം പിന്തുണയ്‌ക്കും. മുമ്പും പിന്തുണച്ചിട്ടുണ്ട്‌. ഇപ്പോഴും പിന്തുണയ്‌ക്കും. ഇനിയും പിന്തുണയ്‌ക്കും. മുന്നണിയിൽ പ്രവേശിക്കുന്നത്‌ സംബന്ധിച്ച്‌ ലീഗാണ്‌ നിലപാട്‌ സ്വീകരിക്കേണ്ടത്‌.

ഏക സിവിൽകോഡ്‌ പറ്റില്ലെന്ന്‌ തന്നെയാണ്‌ ഇഎംഎസ്‌ നേരത്തേ പറഞ്ഞിട്ടുള്ളത്‌. അന്നത്തെ ഇഎംഎസിന്റെ ലേഖനം കൃത്യമായി വായിക്കാത്തവരാണ്‌ തെറ്റായ പ്രചാരണം നടത്തുന്നത്‌. ഏക സിവിൽ കോഡിനെതിരായി മുന്നോട്ട്‌ വരാൻ തയ്യാറുള്ള, മതമൗലികവാദികളും, ഇതുവരെ വ്യക്തതയില്ലാത്ത കോൺഗ്രസും ഒഴികേയുള്ള എല്ലാ വിഭാഗങ്ങളുമായി യോജിച്ച്‌ മുന്നോട്ട്‌ പോകുകതന്നെ ചെയ്യും.

കോഴിക്കോട്‌ വച്ച്‌ സിപിഐ എം സംഘടിപ്പിച്ചിട്ടുള്ള ദേശീയ സെമിനാറിൽ യോജിക്കാവുന്ന എല്ലാ വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.