Skip to main content

ഏക സിവിൽ കോഡ്‌ വേണമെന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ഏക സിവിൽ കോഡ്‌ വേണ്ടന്ന് പറയുന്ന സെമിനാർ എങ്ങനെയാണ്‌ സംഘടിപ്പിക്കുക.

ഹിന്ദുത്വത്തിലേക്കും അവിടെനിന്ന്‌ ഫാസിസത്തിലേക്കും രാജ്യത്തെ എത്തിക്കാനുള്ള ബിജെപിയുടെ ഉപകരണംമാത്രമാണ്‌ ഏക സിവിൽ കോഡ്‌. മറ്റൊരു ഉപകരണമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഏക സിവിൽ കോഡിലൂടെ വർഗീയ ധ്രുവീകരണവും ജനങ്ങളെ വിഭജിക്കലുമാണ്‌ അവർ ലക്ഷ്യമിടുന്നത്. രാജ്യത്ത്‌ ഐക്യ പ്രസ്ഥാനം വേണമെന്നല്ല, മറിച്ച്‌ വിഭജിതമാകണമെന്നാണ്‌ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നത്‌. മണിപ്പുരിൽ അതാണിപ്പോൾ കാണുന്നത്‌. ഗുജറാത്തിൽ കണ്ടതും അതാണ്‌. മണിപ്പുരിലെ കൂട്ടക്കുരുതിയിൽ ഒന്നാം പ്രതി ആർഎസ്‌എസും രണ്ടാം പ്രതി സംസ്ഥാന സർക്കാരും മൂന്നാം പ്രതി കേന്ദ്രവുമാണ്‌. ഏക സിവിൽ കോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ കോൺഗ്രസിനെ വിളിക്കാത്തതിനെക്കുറിച്ചാണ്‌ ഇപ്പോൾ പറയുന്നത്‌. ഏക സിവിൽ കോഡ്‌ ‘വേണം’ എന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ‘വേണ്ട’ എന്നു പറയുന്ന സെമിനാർ എങ്ങനെയാണ്‌ സംഘടിപ്പിക്കുക. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ നേതാക്കൾ ഏകസിവിൽ കോഡ്‌ വേണമെന്നാണ്‌ ഇപ്പോഴും പറയുന്നത്‌. അഖിലേന്ത്യ നേതൃത്വവും നിലപാട്‌ വ്യക്തമാക്കിട്ടില്ല. സംഘടിതമായ മാർക്‌സിസ്‌റ്റ്‌ വിരുദ്ധ മാധ്യമപ്രവർത്തനമാണ്‌ കേരളത്തിൽ നടക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.